വിക്രം കോത്താരി പൊലീസ് കസ്റ്റഡിയില്‍

3700 കോടി തട്ടിപ്പ് നടത്തിയ കേസില്‍ റോട്ടോമാക്ക് കമ്പനി ഉടമ വിക്രം കോത്താരിയെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ലക്‌നൗ കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ച്ച സിബിഐ അറസ്റ്റ് ചെയ്ത കോത്താരിയെ ഇന്നലെ ദില്ലി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കോതരിയെ ലക്‌നൗ കോടതിയില്‍ ഹാജരാക്കിയത്. യൂണിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക് തുടങ്ങി ഏഴ് ബാങ്കുകളില്‍ നിന്നായാണ് വിക്രം കോത്താരി തട്ടിപ്പ് നടത്തിയത്. ഇതിന്റെ തെളിവുകളും സിബിഐ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News