
പണം പിന്‍വലിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. പണം പിന്‍വലിക്കുന്നതിനുള്ള പരിധി 3000 രൂപയാക്കി പി എന്‍ ബി കുറച്ചുവെന്നായിരുന്നു പ്രചാരണം.
ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് ക്രിക്കറ്റ് താരം വിരാട് കോലി പിന്‍വാങ്ങുന്നുവെന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു. ഈ രണ്ട് കാര്യങ്ങളും വ്യാജമാണെന്ന് പി എന്‍ ബി പത്രങ്ങളില്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here