ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി വീണ്ടും ഷാഹിദ് അഫ്രീദി; കൈയ്യടിച്ച് ആരാധകര്‍; വീഡിയോ

ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റ്സ്മാന്‍ എന്നായിരുന്നു ഷാഹിദ് അഫ്രീദി അറിയപ്പെട്ടിരുന്നു. 37 പന്തുകളില്‍ സെഞ്ചുറിയടിച്ചാണ് അഫ്രിദിയെന്ന പതിനേ‍ഴുകാരന്‍ ക്രിക്കറ്റ് ലോകത്തെ ആദ്യം അത്ഭുതപ്പെടുത്തിയത്.

പിന്നീട് ബാറ്റിനൊപ്പം പന്തുകൊണ്ടും പലവട്ടം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് അഫ്രിദി. ഫില്‍ഡിംഗിന്‍റെ കാര്യത്തിലും താനൊരു സൂപ്പര്‍സ്റ്റാറാണെന്ന് പാക് താരം പലവട്ടം തെളിയിച്ചിട്ടുണ്ട്.

ഇപ്പോ‍‍ഴിതാ ഫീല്‍ഡിംഗിലൂടെ ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് താരം. പാക് സൂപ്പര്‍ ലീഗിലൂടെയാണ് അഫ്രീദിയുടെ പറന്ന് പിടിത്തം ലോകം വീണ്ടും കണ്ടത്.

പാക് സൂപ്പര്‍ ലീഗില്‍ ഖ്വാട്ട ഗ്ലാഡിയേറ്റേഴ്‌സിന്റെ ഉമര്‍ അമീറിന്റെ ക്യാച്ചാണ് കറാച്ചി കിംഗ്‌സ് താരമായ അഫ്രീദി അത്ഭുതകരമായി കൈപിടിയിലാക്കിയത്.

ബൗണ്ടറി ലൈനില്‍ പന്തിനെ ഒറ്റക്കൈയില്‍ ഒതുക്കിയ അഫ്രീദി പന്ത് മുകളിലേക്കെറിഞ്ഞ് ബൗണ്ടറി ലൈന്‍ കടക്കുകയും ബാലന്‍സ് വീണ്ടെടുത്ത ശേഷം പന്ത് തിരികെ ഗ്രൗണ്ടില്‍ പ്രവേശിച്ച് പിടിയിലൊതുക്കുകയും ആയിരുന്നു. അഫ്രീദിയുടെ ക്യാച്ച് ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News