കോഴിക്കോട് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി പരാതി

കോഴിക്കോട് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി പരാതി. കോഴിക്കോട് കച്ചേരിക്കുന്നിലെ 9,8 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടന്നത്.

വ്യാഴാഴ്ച പള്ളിയില്‍ പോകവെ രാത്രി 8.30 ഓടെയാണ് വാനിലെത്തിയ ഒരുസംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കയ്യില്‍ കടന്നുപിടിച്ചപ്പോള്‍ കൂടെയുണ്ടായകുട്ടി പിടിച്ചുവലിച്ച് ഓടുകയായിരുന്നെന്ന് കുട്ടികള്‍ പറയുന്നു.

കസബപോലീസില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ അത്തരത്തിലൊരു സംഘം ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. ഇതിന് മുന്‍പ് കുന്ദമംഗലത്ത് ഇത്തരം ഒരുവാര്‍ത്ത പ്രചരിച്ചത് കള്ള വാര്‍ത്തയാണെന്ന് പിന്നീട് നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News