സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ വിജയം നേടി ദില്ലി ഡൈനാമോസ്

സ്വന്തം മൈതാനത്തു ദില്ലി ഡൈനാമോസിന് തകര്‍പ്പന്‍ ജയം. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഡൈനാമോസ് കൊല്‍ക്കത്തയെ തോല്‍പ്പിച്ചത്. ഡൈനാമോസിന് വേണ്ടി നായകന്‍ കാലു ഉചെ രണ്ട് ഗോളുകള്‍ നേടി. 27ആം തീയതി മുംബൈയുമായാണ് ദില്ലിയുടെ അവസാന ഹോം മാച്.

പ്ലേ ഓഫില്‍ നിന്ന് പുറത്തായെങ്കിലും ജയിക്കാനുറച്ചു തന്നെയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്.തുടക്കത്തില്‍ ആക്രമിച്ചു കളിച്ച ദില്ലി ഡൈനാമോസ് 22ആം മിനിറ്റില്‍ നായകന്‍ കാലു ഉച്ചയിലൂടെ മുന്നിലെത്തി. കൊല്‍ക്കത്ത നടത്തിയ പ്രത്യാക്രമണത്തില്‍ 36ആം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ നുതുകൊ എംബത്ത കൊല്‍ക്കത്തയ്ക്ക് സമനില ഗോള്‍ നേടിക്കൊടുത്തു.

രണ്ടാംപകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് വേണ്ടി നായകന്‍ റോബര്‍ട്ട് കെയ്ന്‍ തുടരെ തുടരെ രണ്ട് ഗോളുകള്‍ നേടി കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. പിന്നീട് ഉണര്‍ന്ന് കളിച്ച ഡൈനാമോസും രണ്ട് ഗോളുകള്‍ തിരിച്ചടിച്ചു സമനില പിടിചു. 68ആം മിനിറ്റില്‍ നായകന്‍ കാലു ഉച്ചയും 79ആം മിനിറ്റില്‍ സത്യാസെന്‍ സിംഗുമാണ് ദില്ലിക് സമനില ഗോളുകള്‍ സമ്മാനിച്ചത്. പിന്നാലെ സബ്സ്റ്റിട്യൂട്ടയി ഇറങ്ങിയ മിറബാജെ കോറെ . ഇഞ്ചുറി ടൈമില്‍ ഡൈനാമോസിന് വിനായഗോള്‍ സമ്മാനിച്ചു.

സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ജയിക്കാനായത്തിന്റെ ആത്മാവിശ്വാസത്തിലാകും ഈ സീസണിലെ അവസാന ഹോം മാച്ചിന് ഡൈനാമോസ് ഇറങ്ങുക. 27ആം തീയതി മുംബൈക്കെതിരെയാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here