സ്‌റ്റൈല്‍ മന്നന്‍ നായകനാകുന്ന ‘കാല’ ഉടന്‍; റിലീസിങ് തീയതി പ്രഖ്യാപിച്ച് ധനുഷ്

കബാലി എന്ന ചിത്രത്തിനു ശേഷം പാ രജ്ഞിത്ത് സംവിധാനം ചെയ്ത് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമായ’കാല’യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു.

ചിത്രം ലോകത്തെമ്പാടുമായി ഏപ്രില്‍ 27നാണ്‌റിലീസ് ചെയ്യുന്നത് രജനീകാന്തിന്റെ മരുമകനും നടനുമായ ധനുഷ് തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് റിലീസിങ് തീയതി അറിയിച്ചത്.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നാനാ പടേക്കര്‍ ഹുമ ഖുറേഷി, അഞ്ജലി പാട്ടില്‍, സമുദ്രകനി, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here