ശ്രീദേവിയുടെ അകാല നിര്യാണം; അനുശോചനവുമായി പ്രമുഖര്‍

മുംബൈ: ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം. മരണം തന്നെ ഞെട്ടിച്ചുവെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു.

ശ്രീദേവി അഭിനയിച്ച ചിത്രങ്ങളുടെ പേരെടുത്തു പറഞ്ഞാണ് രാഷ്ട്രപതി അനുശോചിച്ചത്. ശ്രീദേവി ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായിരുന്നെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചന സന്ദേശത്തില്‍ പറഞ്ഞു .

തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ടെന്ന് രജനികാന്ത് ട്വീറ്റ് ചെയ്തപ്പോള്‍ ഇന്ത്യന്‍ സിനിമയുടെ കറുത്ത ദിനമെന്നു പ്രിയങ്ക ചോപ്ര പറഞ്ഞു . എല്ലാ കാലത്തും ശ്രീദേവി നിറഞ്ഞുനില്‍ക്കുമെന്നു പ്രീതി സിന്റ അനുസ്മരിച്ചപ്പോള്‍ മരണവാര്‍ത്ത ഒരു ദുസ്വപ്നമാകട്ടെയെന്നു റാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചു.

ഹൃദയ ഭേദകമെന്നായിരുന്നു കരീന കപൂറിന്റെ പ്രതികരണം. കുടുബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് പറഞ്ഞ മോഹന്‍ലാല്‍ ശ്രീദേവിയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു

ദുബായില്‍  മറ്റു നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ടോടെ ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here