കോടിയേരി വീണ്ടും നയിക്കും; സിപിഐഎം സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു; 87 അംഗ സംസ്ഥാന കമ്മിറ്റി

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് കോടിയേരി പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെടുന്നത്. തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്.

2015 ല്‍ ആലപ്പു‍ഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിലാണ് കോടിയേരി ആദ്യം സെക്രട്ടറിയാകുന്നത്. ക‍ഴിഞ്ഞ നാളുകളില്‍ പാര്‍ട്ടിയെ മികവുറ്റ രീതിയില്‍ മുന്നോട്ട് നയിക്കാന്‍ കോടിയേരിക്ക് സാധിച്ചിരുന്നു.

ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം വിജയം നേടാന്‍ സിപിഐഎമ്മിനും എല്‍ ഡി എഫിനും സാധിച്ചത് കോടിയേരിയുടെ കൂടി നേതൃത്വത്തിന്‍റെ ഫലമായിരുന്നു.

87 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു. 10 പുതുമുഖങ്ങളും സംസ്ഥാന കമ്മിറ്റിയില്‍ ഇടം പിടിച്ചിട്ടുണ്ട്.

വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്എ.എൻ. ഷംസീർ, സി.എച്ച്. കുഞ്ഞമ്പു, ഗിരിജ സുരേന്ദ്രൻ, ഗോപി കോട്ടമുറിക്കൽ, കെ. സോമപ്രസാദ്, കെ.വി. രാമകൃഷ്ണൻ, ആർ. നാസർ എന്നിവരാണ് പുതുമുഖങ്ങള്‍.

9 പേര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒ‍ഴിവായിട്ടുണ്ട്. വി എസ് അച്യുതാനന്ദന്‍, എം എം ലോറന്‍സ്, വി കെ ഗുരുദാസന്‍ എന്നിവരെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.ട

ടി കൃഷ്ണ‌ൻ‌ ചെയർമാനായി അഞ്ചംഗ കൺട്രോൾ കമ്മീഷനെയും സമ്മേളനം തിരഞ്ഞെടുത്തു .എം എം വർഗീസ് ( തൃശൂർ ), ഇ കാസ്സിം (കൊല്ലം) എം ടി ജോസഫ് (കോട്ടയം) കെ കെ ലതിക (കോഴിക്കോട് ) എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ .

കെ കുഞ്ഞിരാമന്‍,പി എ മുഹമ്മദ്‌,പി ഉണ്ണി ,സി കെ സദാശിവന്‍, കെ എം സുധാകരന്‍,പിരപ്പന്‍കോട് മുരളി,ടി കെ ഹംസ,എന്‍ കെ രാധ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News