സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങള്‍

പൂരനഗരിയെ ആവേശത്തിരയിലാക്കിയ സിപിഐഎം സംസ്ഥാന സമ്മേളനത്തിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നു. പുതിയ കമ്മിറ്റിയേയും സംസ്ഥാന സെക്രട്ടറിയേയും സമ്മേളനം തെരഞ്ഞെടുത്തു.

ആലപ്പു‍ഴ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ തന്നെ പാര്‍ട്ടിയെ അടുത്ത മൂന്ന് വര്‍ഷക്കാലത്തേക്കും നയിക്കു.

സംസ്ഥാന കമ്മിറ്റിയില്‍ 10 പുതുമുഖങ്ങളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്എ.എൻ. ഷംസീർ, സി.എച്ച്. കുഞ്ഞമ്പു, ഗിരിജ സുരേന്ദ്രൻ, ഗോപി കോട്ടമുറിക്കൽ, കെ. സോമപ്രസാദ്, കെ.വി. രാമകൃഷ്ണൻ, ആർ. നാസർ എന്നിവരാണ് പുതുമുഖങ്ങള്‍.

വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ ഗഗാറിന്‍ വയനാട്ടിലെ തോട്ടം തൊഴിലാളി യൂണിയന്‍ നേതാവാണ്. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

കോട്ടയ്ക്കല്‍ ഇന്ത്യനൂര്‍ സ്വദേശിയാണ് 66 കാരനായ മോഹന്‍ദാസ്. എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയരംഗത്ത് തുടക്കമിട്ടു. യുവജനപ്രസ്ഥാനമായ കെ.എസ്.വൈ.എഫിന്റെ ജില്ലാപ്രസിഡന്റും ഡി.വൈ.എഫ്.ഐയുടെ പ്രഥമ മലപ്പുറം ജില്ലാപ്രസിഡന്റുമായിരുന്നു. 1970 -ല്‍ പാര്‍ട്ടി അംഗമായി. കോട്ടയ്ക്കല്‍ ലോക്കല്‍ സെക്രട്ടറി, 11 വര്‍ഷം മലപ്പുറം ഏരിയാസെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 34 വര്‍ഷം മണ്ണഴി എ.യു.പി. സ്‌കൂള്‍ അധ്യാപകനായിരുന്നു. 2007-ല്‍ പ്രഥമാധ്യാപകനായി വിരമിച്ചു.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എന്ന നിലയിലാണ് മുഹമ്മദ് റിയാസ് സംസ്ഥാന കമ്മിറ്റിയിലേക്കെത്തിയത്. വടകരയില്‍ 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.

എ എന്‍ ഷംസീര്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റാണ്. തലശ്ശേരി എം എല്‍ എയായി പ്രവര്‍ത്തിച്ചുവരികയാണ്. എസ് എഫ് ഐ യുടെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു.

സി.എച്ച്. കുഞ്ഞമ്പു മഞ്ചേശ്വരത്തെ ജനപ്രതിനിധിയായി 2006 ല്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്.

രണ്ടുവട്ടം ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലത്തിനെ പ്രതിനിധീകരിച്ച ഗിരിജാ സുരേന്ദ്രൻ സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.

രാജ്യസഭാ എം പിയും മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുംമാണ് കെ. സോമപ്രസാദ്. പട്ടിക ജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയാണ്. കേരള സർവകലാശാലാ മുൻ സിൻഡിക്കേറ്റ് അംഗമായിരുന്നു.

ആലപ്പു‍ഴ ജില്ലാ സെക്രട്ടേറിയേറ്റംഗമാണ് ആര്‍ നാസര്‍. ഗോപി കോട്ടമുറിക്കലാകട്ടെ എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ വി രാമകൃഷ്ണന്‍ പാലക്കാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here