മധുവിന്റെ കൊലപാതകത്തില്‍ മുസ്ലീംവിദ്വേഷ പരാമര്‍ശം; മാപ്പു പറഞ്ഞ് വീരേന്ദര്‍ സെവാഗ്

മധുവിന്റെ കൊലപാതകത്തിന് പിന്നില്‍ മുസ്ലീങ്ങളാണെന്ന വിവാദട്വീറ്റില്‍ മാപ്പു പറഞ്ഞ് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ട്വീറ്റില്‍ മലയാളികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സെവാഗിന്റെ ഖേദപ്രകടനം. എന്നാല്‍ ഈ ട്വീറ്റും സെവാഗ് പിന്‍വലിച്ചു.

മധുവിനെ കൊന്നത്തിന് പിന്നില്‍ മുസ്ലീങ്ങളാണെന്ന രീതിയിലായിരുന്നു സെവാഗിന്റെ ട്വീറ്റ്.

അത് ഇങ്ങനെ:പാവപ്പെട്ട ആദിവാസി യുവാവ് മധു ഒരു കിലോ അരികിലോ മോഷ്ടിച്ചതിന് ഉബൈദ്, ഹുസൈന്‍, അബ്ദുല്‍കരീം എന്നിവരുടെ മര്‍ദ്ദനത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. പ്രബുദ്ധ സമൂഹത്തിന് ഇത് അപമാനമാണ്, എനിക്ക് ലജ്ജ തോന്നുന്നു.

ഈ ട്വീറ്റിന് പിന്നാലെ വന്‍പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ സെവാഗിന് എതിരെ ഉയര്‍ന്നത്. ഇതോടെയാണ് ആദ്യ ട്വീറ്റ് പിന്‍വലിച്ച് ഖേദംപ്രകടിപ്പിച്ചത്.

തെറ്റ് തിരുത്താതിരിക്കുക കൂടുതല്‍ ഗുരുതരമായ തെറ്റാണ്. ഈ സംഭവത്തില്‍ കുറ്റക്കാരായ മറ്റുളളവരുടെ പേരുകള്‍ ഒഴിവാക്കിയതില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. പക്ഷെ വര്‍ഗ്ഗീയ പരാമര്‍ശം നടത്താന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. കൊലയാളികള്‍ മതപരമായി ഭിന്നിക്കപ്പെടുകയും അക്രമത്താല്‍ ഒന്നിക്കപ്പെടുകയും ചെയ്തു. അവിടെ സമാധാനം ഉണ്ടാകട്ടെ.’ സെവാഗ് പറഞ്ഞു.

എന്നാല്‍ അധികം വൈകാതെ ഈ ട്വീറ്റും സെവാഗ് പിന്‍വലിച്ചു.

ഹുസൈന്‍ (50), ഷംസുദ്ദീന്‍ (34), രാധാകൃഷ്ണന്‍ (34), അബൂബക്കര്‍ (31), മരക്കാര്‍ (33), അനീഷ് (30), സിദ്ധിഖ് (38), ഉബൈദ് (25), നജീബ് (33), ജൈജുമോന്‍ (44), അബ്ദുള്‍ കരീം (48), സജീവ് (30), സതീഷ് (39), ഹരീഷ് (34), ബൈജു (41), മുനീര്‍ (28) എന്നിവരാണ് മധുവിന്റെ കൊലപാതകത്തില്‍ പിടിയിലായ പ്രതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News