കൊഹ്ലിയും ധോണിയുമില്ല; ശ്രീലങ്കയില്‍ ടീം ഇന്ത്യയെ രോഹിത് നയിക്കും

ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കാനിരിക്കുന്ന ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20 ടൂര്‍ണമെന്‍റിനുള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ഹിറ്റ്മാന്‍ രോ​ഹി​ത് ശ​ർ​മ ന​യി​ക്കും. നായകന്‍ വി​രാ​ട് കോ​ഹ്‌ലി, എം.​എ​സ്. ധോ​ണി, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ജ​സ്പ്രീ​ത് ബും​റ, കു​ൽ​ദീ​പ് യാ​ദ​വ്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ർ​ക്കു വി​ശ്ര​മം അനുവദിക്കാന്‍ ബി​സി​സി​ഐ തീരുമാനിച്ചു.

ദീ​പ​ക് ഹൂ​ഡ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, വി​ജ​യ് ശ​ങ്ക​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, റി​ഷ​ഭ് പ​ന്ത് എ​ന്നി​വ​ർ ഉള്‍പ്പെടുന്നതാകും ഇന്ത്യന്‍ സംഘം.

നേരത്തെ ശ്രീ​ല​ങ്കയ്ക്കെതിരെ രോഹിത് ടീമിനെ നയിച്ചിട്ടുണ്ട്. അന്ന് ഇന്ത്യക്ക് വിജയം സമ്മാനിക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായക ടി ട്വന്‍റി പോരാട്ടം ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോ‍ഴും രോഹിതായിരുന്നു നായകന്‍.

ശി​ഖ​ർ ധ​വാ​നാ​ണ് പ​ര്യ​ട​ന​ത്തി​ൽ ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​ൻ. ശ്രീ​ല​ങ്ക​യും ബം​ഗ്ലാ​ദേ​ശുമാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കൊപ്പം മാറ്റുരയ്ക്കുക. മാ​ർ​ച്ച് ആ​റു മു​ത​ൽ 18 വ​രെ​യാ​ണ് ടൂര്‍ണമെന്‍റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News