ശിവകാശി കാത്തിരിക്കുകയാണ് ശ്രീദേവിയെ ഒരു നോക്കു കാണാന്‍

ശ്രീദേവി എന്ന അനുഗ്രീഹിത കലാകാരിയെ രാജ്യത്തിന് സമ്മാനിച്ച ശിവകാശി ഇന്ന് ശോകമൂകമാണ്. ജന്മനാട് ശ്രീദേവിയോടുള്ള ആദര സൂചകമായി ഹര്‍ത്താല്‍ ആചരിച്ചു.പിറന്ന നാട്ടില്‍ തന്നെ സംസ്‌കാരം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ശിവകാശികാര്‍.

ഇതാണ് ശിവകാശി മീനംപെട്ടിയിലെ ശ്രീദേവി പിറന്ന വീട്. ഭിത്തിയില്‍ മീനംപെട്ടി പഞ്ചായത്തിന്റെ നമ്പര്‍ മാത്രമെ ഉള്ളു.

പാതി ഓട് മേഞ്ഞ വീട്ടില്‍ നിന്ന് മൂന്നാം വയസ്സില്‍ രക്ഷിതാക്കളായ അയ്യപ്പനായിഡുവിനും രാജേശിരിക്കൊപ്പം ശ്രീദേവി ചെന്നൈയിലേക്ക് പോയി.13.8.1963ലായിരിന്നു ജനനം.ശ്രീദേവിയുടെ പിതാവിന്റെ പേരിലാണ് വീട.

വലിയ ദാന ധര്‍മ്മിയായ അയ്യപ്പനായിഡു മീനം പട്ടിയില്‍ സ്‌കൂളിനു ഉള്‍പ്പടെ നിരവധി സ്ഥാപനങള്‍ക്ക് ഭൂമി വിട്ടുകൊടുത്തിട്ടുണ്ട്.

1987 ല്‍ അസംബ്ലിയിലേക്ക് അയ്യപ്പനായിഡു ശിവകാശിയില്‍ നിന്ന് മല്‍സരിച്ചപ്പോള്‍ ശ്രീദേവി ശിവകാശിയില്‍ 15 ദിവസത്തോളം താമസിച്ചിരുന്നു.

പക്ഷെ അത് ഈ പിറന്ന വീട്ടിലായിരുന്നില്ല.തന്റെ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന വീടിന് യാതൊരു മാറ്റവും വരുത്താതെ സംരക്ഷിക്കണമെന്ന ശ്രീദേവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വീട് അതേ പടി സംരക്ഷിക്കുന്നത്.

4 -ാം വയസില്‍ മൂന്ന് ചിത്രത്തില്‍ ഒരേസമയം തുടങ്ങിയ അഭിനയം സീറോ എന്ന സിനിമയില്‍ അവസാനിക്കുമ്പോള്‍ ശിവകാശികാര്‍ക്ക് ശ്രീദേവിയുടെ വിയോഗം ശൂന്യത സൃഷ്ടിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here