നെയ്മറല്ല റയലിലെത്തുക; പോളണ്ടിന്‍റെ സൂപ്പര്‍താരം റയലിലേക്ക്; സടകുടഞ്ഞെ‍ഴുന്നേല്‍ക്കുമോ സിദാനും സംഘവും

ബ്രസീലിയന്‍ നായകന്‍ നെയ്മര്‍ ബാ‍ഴ്സലോണയുടെ പടിയിറങ്ങിയതുമുതല്‍ താരം റയലിലേക്ക് ചേക്കേറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുകന്നത്. പതിവില്ലാത്ത വിധം ഇക്കുറി റയല്‍ ലാലിഗയില്‍ പരുങ്ങിയതോടെ നെയ്മറിന്‍റെ സാധ്യതകള്‍ വര്‍ദ്ധിച്ചതായും വിലയിരുത്തലുകളുണ്ടായി.

മുന്നേറ്റ നിരയിലെ പോരാ‍ഴ്മ പരിഹരിക്കാന്‍ റയല്‍മാഡ്രിഡ് തീരുമാനിച്ചുക‍ഴിഞ്ഞു. എന്നാല്‍ നെയ്മറിനെ പാളയത്തിലെത്തിച്ചാകില്ല ഇത്. പകരം പോളണ്ടിന്‍റെ സൂപ്പര്‍ താരവും ബയേണ്‍ മ്യൂണിക്കിന്‍റെ ഗോളടിയന്ത്രവുമായ റോബര്‍ട്ട് ലെവന്‍ഡോസ്കി സാന്‍റിയാഗോ ബര്‍ണബ്യുവിലെത്തുമെന്നാണ് സൂചന.

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ പാരിസ് സെയിന്‍റ് ജര്‍മനിലേക്ക് എത്തിച്ച പിനി സഹാവിയാണ് ഇരുപത്തിയോമ്പതുകാരന്‍റെ പുതിയ എജന്റ്. ലെവന്‍ഡോസ്കിയെ 150 മില്ല്യണ്‍ യൂറോയ്ക്ക് വാങ്ങാന്‍ റയല്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here