മമ്മൂട്ടിയുടെ ‘അംബേദ്കര്‍’ മൊ‍ഴിമാറ്റി പ്രദര്‍ശിപ്പിക്കണം

1999ല്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ 9 കോടി ചിലവില്‍ ചിത്രീകരിച്ച് മമ്മൂട്ടി നായകനായി അഭിനയിച്ച അംബേദ്കര്‍ സിനിമ മൊ‍ഴി മാറ്റിപ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി കേരള ദളിത് പാന്തേഴ്‌സ് സംഘടന. ഈ ആവശ്യവുമായാണ് ഇവര്‍ കോടതിയെ സമീപിക്കാനാണ് ഒരുങ്ങുന്നത്.

ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ‘അംബേദ്കര്‍’ സിനിമയുടെ അഭിനയ മികവിന് മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍ചിത്രീകരണം പൂര്‍ത്തിയായിട്ടും ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.

കേരള ദളിത്പാന്തേഴ്‌സിന്റെ 30ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ സിനിമ മലയാളത്തിലേക്ക് മൊ‍ഴി മാറ്റിപ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സംഘടനഇത്തവണ നിവേദനം നല്‍കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News