മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുടെ മകന്‍ കുത്തേറ്റു മരിച്ചു; മണ്ഡലത്തില്‍ ഇന്ന് ലീഗ് ഹര്‍ത്താല്‍

പാലക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുടെ മകന്‍ കുത്തേറ്റു മരിച്ചു. കൗണ്‍സിലര്‍ വറോടന്‍ സിറാജുദ്ദീന്റെ മകനും മുസ്ലീംലീഗ് പ്രവര്‍ത്തകനുമായ കുന്തിപ്പുഴ സ്വദേശി സഫീര്‍ ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കോടതിപ്പടിയിലെ വ്യാപാരശാലയില്‍ എത്തിയ ഒരു സംഘം സഫീറിനെ കുത്തിക്കൊല്ലുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ ആരാണ് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News