ജനലക്ഷങ്ങളുടെ ചെങ്കൊടി പ്രളയത്തില്‍ അലകടലായി സാംസ്‌കാരിക നഗരി; വിപ്ലവാവേശം വാനോളം ഉയര്‍ത്തി സംസ്ഥാന സമ്മേളനത്തിന് സമാപനം

തൃശൂര്‍: അണമുറിയാതെ ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ ചെങ്കൊടി പ്രളയത്തില്‍ സാംസ്‌കാരിക നഗരി അലകടലായി.

അച്ചടക്കത്തിന്റെയും സംഘാടന മികവിന്റെയും കരുത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍. രണ്ട് ലക്ഷത്തിലധികം പേരാണ് പൊതു സമ്മേളനം നടന്ന തേക്കിന്‍കാട് മൈതാനിയില്‍ ചെങ്കൊടിപ്പൂരം തീര്‍ത്തത്.

അഴീക്കോടന്‍ രാഘവന്‍ അടക്കം ഒട്ടനവധി പേരുടെ രക്തം വീണ് ചുവന്ന തൃശൂരിന്റെ മണ്ണില്‍ സിപിഐഎം സംസ്ഥാന സമ്മേളനത്തിന് സമാപനമായപ്പോള്‍ വിപ്ലവാവേശം വാനോളം ഉയരത്തിലെത്തി. ജില്ലയ്ക്കുള്ളില്‍ ഉള്ളവര്‍ മാത്രമാണ് ചുവപ്പ് സേനാ മാര്‍ച്ചില്‍ പങ്കെടുത്തതെങ്കിലും അയല്‍ ജില്ലകളില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകള്‍ നഗരിയിലേക്ക് ഒഴുകിയെത്തി.

രണ്ടരയോടെ നാല് കേന്ദ്രങ്ങളില്‍ നിന്ന് റെഡ് വോളണ്ടിയര്‍മാര്‍ മാര്‍ച്ച് ചെയ്ത് തുടങ്ങി. വടക്കേ ബസ് സ്റ്റാന്റ്, ശക്തന്‍ നഗര്‍, കിഴക്കേകോട്ട, പടിഞ്ഞാറേക്കോട്ട എന്നിവിടങ്ങളില്‍ നിന്നാണ് കാല്‍ ലക്ഷം പേരുടെ മാര്‍ച്ച് പുറപ്പെട്ടത്.

സ്വരാജ് റൗണ്ടില്‍ സംഗമിച്ച മാര്‍ച്ചുകള്‍ തൃശൂര്‍ പൂരത്തില്‍ കുടമാറ്റം അരങ്ങേറുന്ന വടക്കുംനാഥന്റെ തെക്കേഗോപുരനടയെ ചെങ്കടലാക്കി. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

പുലര്‍ച്ചെ മുതല്‍ സമ്മേളന വേദിയിലും നഗരത്തിലും പതിനായിരങ്ങള്‍ മുദ്രാവാക്യം വിളികളുമായി ഒത്തുചേര്‍ന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളുമടക്കം രണ്ട് ലക്ഷത്തിലധികം ആളുകളാണ് സമാപന സമ്മേളനത്തിന് സാക്ഷ്യം വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News