അവര്‍ രണ്ടുപേര്‍ എന്നെ കബളിപ്പിച്ചു; അടിവസ്ത്രം വരെ കൊണ്ടു പോയി; വെളിപ്പെടുത്തലുകളുമായി നടി മേഘനാ നായ്ഡു

രണ്ടു പേര്‍ ചേര്‍ന്ന് തന്നെ പറ്റിച്ചെന്ന വെളിപ്പെടുത്തലുമായി ബോളീവുഡ് തമിഴ് തെലുങ്കു താരം മേഘനാ നായ്ഡു
രംഗത്ത്.ഐറ്റം ഡാന്‍സ് സ്റ്റാര്‍ മേഘനാ നായ്ഡു ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി വാര്‍ത്തയില്‍ ഇടം പിടിച്ചത്.

നടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

രണ്ടു ദമ്പതികള്‍ ചേര്‍ന്ന് തന്റെ ഉടമസ്ഥതയിലുള്ള ഗോവയിലെ വീട് വാടകയ്ക്ക് എടുത്തു. മാസങ്ങളോളം അവിടെ താമസിച്ച ശേഷം തന്റെ വീട്ടിലുണ്ടായിരുന്ന സകല വസ്തുക്കളും എടുത്ത് വാടക പോലും നല്‍കാതെ രക്ഷപ്പെട്ടു.

തന്റെ ചെരുപ്പും ഷൂസും ബാഗും സ്പീക്കറും എന്നു വേണ്ട ബാഗില്‍ എടുക്കാന്‍ കഴിയുന്നതെല്ലാം എടുത്ത് കൊണ്ടു പോയി. കൊണ്ടു പോകാന്‍ കഴിയാതിരുന്ന ഫര്‍ണീച്ചറുകളും മറ്റു വസ്തുക്കളും നശിപ്പിച്ചു.

തന്റെ അടിവസ്ത്രവും സോക്‌സും വരെ കൊണ്ടുപോയെന്നും നടി പറയുന്നു. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ എന്ന വ്യാജേനയാണ് ഇവര്‍ വീട് വാടകയ്ക്ക് എടുത്തത്. വാടകയ്ക്ക് വീട് നല്‍കിയ സമയത്ത് ഹാജരാക്കിയ രേഖകളെല്ലാം വ്യാജമായിരുന്നു.

ഇതിനു പുറമേ വീടിന്റെ കാര്യങ്ങള്‍ നോക്കിയിരുന്ന തന്റെ സഹായിയെ പറ്റിച്ച് 85000 രൂപയും കൈക്കലാക്കി. ഇവരുടെ മകളെ വിദേശത്തേക്ക് കൊണ്ടു പോകാമെന്ന് വിശ്വസിപ്പിച്ചാണ് തുക കൈക്കലാക്കിയതെന്നും മേഘന ഫേസ്ബുക്ക് പോസറ്റില്‍ പറയുന്നു.

ദമ്പതികളുടെ ചിത്രവും നടി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഇവര്‍ ഇനിയും ആളുകളെ പറ്റിക്കാനിടയുണ്ടെന്നും ഈ ദമ്പതിമാരെ സൂക്ഷിക്കണെമെന്നും മേഘന പോസ്റ്റില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News