ഉത്ക്കണ്ഠ കൂടിയാലും കുഴപ്പമാണ്

ചിലരെ കണ്ടിട്ടുണ്ടോ? എന്തുപ്രശ്‌നം വന്നാലും പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടുകാര്‍ ആയിരിക്കും അവര്‍. എടാ, ഇവനൊന്നും ഒരു ഉത്ക്കണ്ഠയും ഇല്ലേ എന്ന് ആലോചിച്ചു നമുക്ക് ആശങ്ക തോന്നും വിധം കൂള്‍ കൂള്‍..

മറ്റു ചിലരോ എന്തിനും എപ്പോഴും ഇങ്ങനെ ആശങ്കപ്പെട്ടു കൊണ്ടേ ഇരിക്കും. സാധാരണ നിലവിട്ടുള്ള ഉത്ക്കണ്ഠ കാട്ടുന്നവര്‍ ആണെങ്കിലോ ? അത്തരക്കാരെ കുറിച്ചാണ് ഈ കുറിപ്പ്..
പലതരത്തിലുള്ള ഉത്ക്കണ്ഠകള്‍ നിത്യജീവിതത്തിന്റ ഭാഗമാണ്. ചിലസമയങ്ങളില്‍ നമ്മളെല്ലാവരും ഇത്തരത്തിലുള്ള അവസ്ഥ കളിലൂടെ കടന്നു പോയിട്ടുണ്ടാവാം.

എന്നാല്‍ ദീര്‍ഘകാലത്തേക്കു നീണ്ടു നില്‍ക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ മാനസികരോഗത്തിന്റെ ഭാഗമാണ്. ഇത്തരക്കാര്‍ക്ക് എല്ലാകാര്യങ്ങളിലും ഉത്ക്കണ്ഠയായിരിക്കും.

ദീര്‍ഘകാലത്തേക്കു ഈ അവസഥ അവരില്‍ നിലനില്‍ക്കുന്നു. ദൈനംദിന കാര്യങ്ങളില്‍ പോലും ഇത് ഇവര്‍ക്ക് താളപിഴകള്‍ സൃഷ്ടിക്കുന്നു. ആശങ്കകള്‍ ഒരിക്കലും ഇവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.

സമൂഹത്തിലേ പലതിനോടും ഇവര്‍ക്ക് അനിയന്ത്രിതമായ ആശങ്കയായിരിക്കും. മറ്റുവ്യക്തികളോട് നല്ലബന്ധം സ്ഥാപിക്കാന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നു.

അനിയന്ത്രിതമായ ഭയമാണ് രോഗത്തിന്റെ ആദ്യലക്ഷണങ്ങള്‍. അതിനുശേഷം ഉറക്കകുറവുള്‍പ്പെടയുളള പ്രശ്‌നങ്ങള്‍ രോഗിയെ അലട്ടി തുടങ്ങും. ദിവസേന ചെയ്തിരുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. വയറെരിച്ചിലും ദഹനപ്രശ്‌നങ്ങളും കടുത്ത ക്ഷീണവും രോഗത്തിന്റെ ലക്ഷണങ്ങളാണ്.

മരുന്നുകള്‍ക്ക് പുറമെ കോഗ്‌നിറ്റിവ് ബിഹേറിയല്‍ തെറാപ്പിയാണ് ചികിത്സ രീതി. സമാനപ്രശ്‌നങ്ങളുള്ളവരുമായി സംവേദിക്കുന്നത് രോഗികള്‍ക്ക്ആശ്വാസമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ ഈ രോഗം ബാധിച്ച ആളുകളുടെ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അവര്‍ക്ക് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുന്നതും ഇപ്പോഴുള്ള ചികില്‍സ രീതിയാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. കെ. പ്രമോദ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്. 9387507080, 04842555301

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News