ദില്ലി: ഓറിയന്റല്‍ ബാങ്കില്‍ നിന്നും വീണ്ടും വായ്പ തട്ടിപ്പ്. സിംബോലി ഷുഗര്‍ കമ്പനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകന്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പിന്നാലെ നാലാമത്തെ വയ്പ്പ തട്ടിപ്പ് കേസാണിത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ നിന്നും സിംബോളി ഷുഗര്‍ കമ്പനി വായ്പ എടുത്തത് 109 കോടി രൂപ.
വായ്പ തിരിച്ചടക്കാതിരുന്ന കമ്പനിക്കെതിരെ കഴിഞ്ഞ വര്‍ഷം നവംബര്‍ 16ന് സിബിഐക്ക് ബാങ്ക് പരാതി നല്‍കി. എന്നാല്‍ ഈ 22ന് മാത്രമാണ് കേസെടുത്തത്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മരുമകന്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയും കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമരീന്ദര്‍ സിംങ്ങിന്റെ മരുമകന്‍ ഗുര്‍മിത് സിങ് ചെയര്‍മാനായ സിംബോളി ഷുഗര്‍ കമ്പനി രാജ്യത്തെ ഏറ്റവും വലിയ ഷുഗര്‍ കമ്പനികളില്‍ ഒന്നാണ്.
ആദ്യം 97 കോടിയുടെ വായ്പയാണ് കമ്പനി എടുത്തത്. തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ 2015ലാണ് വായ്പ തട്ടിപ്പായി ബാങ്ക് പ്രഖ്യാപിച്ചത്. ഈ വായ്പ തിരിച്ചടക്കാന്‍ കമ്പനി വീണ്ടും 107 കോടിയുടെ വായ്പയെടുത്തു. റാന്‍ഡ് കേസുകളിലും സിബിഐ അന്വേഷണം നടത്തുന്നുണ്ട്.
എന്നാല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ സിബിഐയുടെ ഭാഗത്തുനിന്നും വീഴ്ച്ച ഉണ്ടായെന്ന വാദവും ശക്തമാണ്.
ദില്ലിയിലെ ദ്വാരക ദാസ് സേത് ജ്വല്ലറിക്കെതിരെ ബാങ്ക് നല്‍കിയ പരാതിയില്‍ 6 മാസത്തിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സിബിഐ തയ്യാറായത്.
390 കോടിയാണ് 2007-2012 കാലയളവില്‍ ദ്വാരക ദാസ് സേത് ജ്വല്ലറി വായ്പയെടുത്തത്. ജ്വല്ലറി ഉടമകളെ കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ വരുത്തിയ കാലതാമസമാണ് ഇവര്‍ക്ക് രക്ഷപെടാന്‍ സഹചര്യമൊരുക്കിയതെന്നാണ് പ്രധാന ആരോപണം.

Get real time update about this post categories directly on your device, subscribe now.