ഇതായിരുന്നു ശ്രീദേവിയുടെ അന്ത്യാഭിലാഷം

ലോകം മുഴുവന്‍ ആ ഇതിഹാസതാരത്തിന്റെ മരണത്തിന്റെ ഞെട്ടലിലാണ്. ലേഡി അമിതാഭ് ബച്ചന്‍ എന്ന വിളിപ്പേരു പോലും സ്വന്തം. കാരണം ശ്രീദേവിയുണ്ടെങ്കില്‍ അതൊരു ശ്രീദേവി സിനിമയാണ്. ആ സിനിമകളുടെയെല്ലാം കേന്ദ്രകഥാപാത്രമായി മാറിയത് ശ്രീദേവി തന്നെ.

സ്വകാര്യ ജീവിതത്തിലും ഒരു അഭൗമ വ്യക്തിത്വത്തിനുടമയായിരുന്നു അവര്‍. വീട് ഭംഗിയായി ഒരുക്കി വയ്ക്കുന്നതില്‍ ദത്ത ശ്രദ്ധ. താരറാണിയായി തിളങ്ങുമ്പോഴും അടുക്കും ചിട്ടയുമുള്ള വീട്ടമ്മ. എപ്പോഴുമിഷ്ടം വെളുപ്പിനോട്.

വെള്ളവസ്ത്രങ്ങളെയും വെള്ളപ്പൂക്കളെയും ശ്രീദേവി ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ അന്ത്യയാത്ര തൂവെണ്‍മയുടെ അകമ്പടിയോടെയാകണമെന്ന് ശ്രീദേവി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ അന്ത്യാഭിലാഷം നിറവേറ്റാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കുടുംബം.

തൂവെള്ള പൂക്കള്‍ കൊണ്ട് പൊതുദര്‍ശന വേദിയും ശവമഞ്ചവുമെല്ലാം അലങ്കരിക്കാനൊരുങ്ങുന്നു. അഴകിന്റെ ദേവരാഗം തൂവെള്ള മേഘമായി അലിഞ്ഞലിഞ്ഞ് തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News