ശ്രീദേവിയുടെ മരണകാരണം അതല്ല; തുറന്നടിച്ച് ഏക്ത കപൂര്‍

ബോളീവുഡ് വനിതാ സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച ദുരൂഹതകള്‍ക്കും കിംവദന്തികള്‍ക്കും മറുപടിയുമായി എക്താകപൂര്‍ രംഗത്ത്.  ശ്രീദേവിയുടെ മരണത്തിന് കാരണം സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകളാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു, ഇതിന് മറുപടിയുമായാണ് ഹിന്ദി ചലച്ചിത്ര സീരിയല്‍ നിര്‍മ്മാതാവ് എക്ത കപൂര്‍ രംഗത്തെത്തിയത്.

ഹൃദയസ്തംഭനം ആര്‍ക്കും വരാം. ചിലര്‍ക്ക് ഹൃദയത്തിന് യാതൊരു പ്രശ്‌നങ്ങളുമില്ലാതെയും ശസ്ത്രക്രിയയുടെ പ്രത്യാഘാതമല്ലാതെയും ഹൃദയ സ്തംഭനം വരാം. ഒരു ശതമാനം ആളുകള്‍ക്ക് ഇങ്ങനെയാണ് സംഭവിക്കുന്നത്. ശ്രീദേവിയുടേത് അങ്ങനെയാണ്.

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചതുകൊണ്ട് എന്നത് ദുഷ്പ്രചരണം മാത്രമാണ്. ഈ മരണം ശ്രീദേവിയുടെ വിധിയാണ്. തന്റെ ഡോക്ടര്‍ പറഞ്ഞു തന്ന വിവരങ്ങളനുസരിച്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും എക്ത ട്വീറ്റില്‍ പറയുന്നു.

ശ്രീദേവിയുടെ മരണം സംമ്പന്ധിച്ച് നേരത്തെ പല പ്രചരണങ്ങളും ഉയര്‍ന്നിരുന്നു. സൗന്ദര്യം നിലനിര്‍ത്താന്‍ ചെയ്ത ശസ്ത്രക്രിയകളുടെ ഫലമാണ് പെട്ടന്നുണ്ടായ ഈ മരണമെന്നായിരുന്നു പ്രചരണം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here