സംസ്ഥാന സർക്കാരിന്റെ കേരള അക്രഡിറ്റേഷൻ സ്റ്റാന്റേർഡ് ഫോർ ഹോസ്പിറ്റൽ പുരസ്‌കാരം പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു

പാലോട്: സംസ്ഥാന സർക്കാരിന്റെ 2017-18 വർഷത്തെ ക്യാഷ് (കേരള അക്രഡിറ്റേഷൻ സ്റ്റാന്റേർഡ് ഫോർ ഹോസ്പിറ്റൽ) അവാർഡ് പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു.സർക്കാർ സേവനങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് ഉന്നത നിലവാരം പുലർത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന അവാർഡാണിത്. ആശുപത്രികളിലെ ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് അവാർഡ് നിർണയിക്കുന്നത്.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന ആരോഗ്യ സ്ഥാപനങ്ങളെയാണ് ക്യാഷ് പദ്ധതിയിലുൾപ്പെടുത്തുന്നത്.ഇവയിൽ നിന്നും കൃത്യമായ ആരോഗ്യസൂചികകളുടെ അടിസ്ഥാനത്തിൽ മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്.

പദ്ധതി നിബദ്ധനകൾ കൃത്യതയോടെയും മികവോടെയും നടപ്പാക്കിയതിനാലാണ് പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രം പുരസ്കാരത്തിന് അർഹമായത്. മുൻ മെഡിക്കൽ ഓഫീസർമാരായിരുന്ന ഡോ.മനു, രാജ്കഫൂർ, വി എസ് ദിവ്യ എന്നിവർ തുടക്കമിട്ട പരിപാടികളാണ് ആശുപത്രിക്ക് പുരസ്കാരം നേടാൻ സഹായകമായതെന്ന് മെഡി.ഓഫീസർ എൽ .കെ .ശ്രീജിത്ത് പറഞ്ഞു.തുടർന്നുള്ള പ്രവർത്തനങ്ങളും ജനകീയമാക്കാനാണ് താനടക്കമുള്ള ആശുപത്രി ജീവനക്കാരുടെ ഉദ്ദേശമെന്നും ഡോ. ശ്രീജിത് പറഞ്ഞു.

കൃത്യമായ ഇടവേളകളിൽ ആരോഗ്യ ക്ലാസുകൾ സംഘടിപ്പിച്ചതും ശാസ്ത്രീയമായ രീതിയിൽ മാലിന്യം സംസ്ക്കരിച്ചതും ദേശീയ പ്രോട്ടോക്കോളുകളുടെ അടിസ്ഥാനത്തിൽ രോഗീപരിചരണം വിപുലീകരിച്ചതും അവാർഡ് നിർണയത്തിൽ പാലോട് ആശുപത്രിക്ക് പ്രത്യേകം പരിഗണന നേടാൻ കഴിഞ്ഞതായി ക്യാഷ് അസസ്മെന്റ് ടീം പറഞ്ഞു. ആരോഗ്യ മന്ത്രി കെ കെ.ഷൈലജയിൽ നിന്ന് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി .ചന്ദ്രൻ ,മെഡി.ഓഫീസർ എൽ കെ ശ്രീജിത്ത്, മുൻ മെഡി.ഓഫീസർ വി.എസ് ദിവ്യ, ഹെഡ് നഴ്സ് മിനി എന്നിവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News