സാംസ്‌കാരിക കേരളത്തിന് തലകുനിച്ചു മാത്രമേ ഈ അമ്മയുടെ മുന്നില്‍ നില്‍ക്കാനാവൂയെന്ന് ചിന്താ ജെറോം; മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് യുവജന കമീഷന്‍

പാലക്കാട്: യുവജന കമ്മീഷന്‍ അംഗങ്ങള്‍ മധുവിന്റെ മാതാവിനെയും സഹോദരങ്ങളെയും സന്ദര്‍ശിച്ചു.

സാംസ്‌കാരിക കേരളത്തിന് തലകുനിച്ചു മാത്രമേ ഈ അമ്മയുടെ മുന്നില്‍ നില്‍ക്കാനാവൂയെന്ന് കമീഷന്‍ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.

കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കുന്നതിലും കമ്മിഷന്‍ മുന്‍കൈയ്യെടുക്കും. സാംസ്‌കാരിക കേരളത്തിന് അപമാനമായ സംഭവത്തില്‍ യുവജന കമ്മീഷന്‍ ആദ്യം മുതല്‍ക്കേ ശക്തമായ നിലപാടുകള്‍ ഉറപ്പാക്കിയിരുന്നു.

സ്വമേധയാ കേസെടുത്ത യുവജന കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയുമായ് ബന്ധപ്പെട്ട് കേസിന്റെ മുന്നോട്ട് പോക്ക് ശരിയായ ദിശയിലാണെന്ന് ഉറപ്പാക്കുന്നതിലും ജാഗ്രത പുലര്‍ത്തി.

കമ്മീഷന്‍ അംഗങ്ങളായ ജനേഷ് കുമാര്‍, മണികണ്ഠന്‍ എന്നിവരും മധുവിന്റെ വീട്ടില്‍ കമ്മീഷനെ പ്രതിനിധീകരിച്ചെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News