മധുവിന്റെ കൊലപാതകം; സാക്ഷര കേരളത്തിന് അപമാനകരമെന്ന് മുഖ്യമന്ത്രി പിണറായി; കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം പരിഷ്‌കൃതവും സാക്ഷര കേരളത്തിന് അപമാനകരമായ ഒറ്റപ്പെട്ട സംഭവമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മധുവിന്റെ മരണകാരണം ക്രൂരമായ മര്‍ദ്ദനമാണെന്ന് അന്വേഷണത്തില്‍ വെളിവായതിനാല്‍ കൊലപാതകം, പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം, വനനിയത്തിലെ വകുപ്പുകള്‍, ഐ.ടി നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചേര്‍ത്ത് അഗളി പൊലീസ് കേസ്സെടുത്ത് അന്വേഷണം നടത്തുന്നതായും മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കെങ്കിലും മധുവിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യത്തിന് പങ്കുണ്ടോയെന്ന കാര്യവും, പ്രതികള്‍ക്ക് അനുമതിയില്ലാതെ വനത്തില്‍ പ്രവേശിക്കാന്‍ കൂട്ടുനിന്നോയെന്നും അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.

കേരള സമൂഹത്തിന് അപമാനമായ ഈ മനുഷ്യത്വഹീന പ്രവൃത്തി ചെയ്ത എല്ലാ കുറ്റവാളികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും.

അതോടൊപ്പം, ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടിയായി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News