തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് അഴിഞ്ഞാട്ടം; സെക്രട്ടേറിയേറ്റിനുള്ളിലേക്ക് കനത്ത കല്ലേറ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം . സെക്രട്ടേറിയേറ്റിനുള്ളിലേക്ക് കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ പോലീസിനെയും ആക്രമിച്ചു.

പ്രകോപനം ഒന്നുമില്ലാതിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തലസ്ഥാന നഗരത്തില്‍ അഴിഞ്ഞാടിയത്. സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു .

സെക്രട്ടേറിയേറ്റ് പടിക്കലെ സമരപ്പന്തല്‍ കേന്ദ്രീകരിച്ചാണ് സമരക്കാര്‍ അക്രമം തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here