രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനി സിനിമ ഉപേക്ഷിക്കുമോ; വെളിപ്പെടുത്തലുമായി സംവിധായകന്‍

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് കാത്തിരിക്കുകയായിരുന്ന ആരാധകരെ ആവേശത്തിലാക്കിയാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ആരാധകര്‍ ഏറെ ആഗ്രഹിച്ച കാര്യം.

എന്നാല്‍ താരം രാഷ്ട്രീയത്തിലേക്ക് കടക്കുന്നതോടെ സിനിമ വിടുമോ എന്നായിരുന്നു ആരാധകരുടെ ഭയം. എന്നാല്‍ ആ ഭയത്തിന് അടിസ്ഥാനമില്ലെന്നാണ് പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ ചിത്രം കാലാ കരികാലയ്ക്കും , 2.0 യ്ക്കും ശേഷം തലൈവര്‍ എത്തുന്ന പുതിയ ചിത്രത്തിനെ കുറിച്ച് സൂചനകള്‍ ലഭിച്ചു. പുതിയ ചിത്രം കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്യുമെന്നാണ് കരുതുന്നത്. സംവിധായകന്‍ തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും പുതിയ ചിത്രത്തെക്കുറിച്ച് രജനി ഒന്നും അറിയിച്ചിട്ടില്ല. ജിഗര്‍ദണ്ട എന്ന ചിത്രത്തിന്റെ സംവിധായകനാണ് കാര്‍ത്തിക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News