ഐസിസി റാങ്കിംഗ്; കരിയറിലെ സ്വപ്നനേട്ടത്തില്‍ ധവാന്‍; ഭുവിക്കും കുതിപ്പ്; അഫ്ഗാന്‍റെ അത്ഭുതതാരം ഒന്നാംസ്ഥാനത്ത്

ദക്ഷിണാഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി. ഏറ്റവും അവസാനമായി പൂര്‍ത്തിയായ ടി ട്വന്റിയിലാണ് ഇന്ത്യ കുതിപ്പ് നടത്തിയത്.

ടീം റാങ്കിംഗില്‍ 122 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കൊഹ്ലിയും സംഘവും. 126 പോയിന്റുള്ള പാക്കിസ്ഥാനാണ് പട്ടികയില്‍ മുന്നില്‍. 126 പോയിന്റു തന്നെയുളള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്ക ഏഴാം സ്ഥാനത്താണ്.

ടി ട്വന്റിയില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കാണ് സ്വന്തമാക്കിയത്. 3 മത്സരങ്ങളില്‍ നിന്ന് 148 റണ്‍സ് അടിച്ചെടുത്ത ധവാന്‍ റാങ്കിംഗില്‍ 14 സ്ഥാനങ്ങളാണ് വെച്ചിപ്പിടിച്ചത്.

ടി ട്വന്റിയിലെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ 28ാം സ്ഥാനത്താണ് ധവാനിപ്പോള്‍. നേരത്തെ 42 ാം സ്ഥാനത്തായിരുന്നു. ആറാം സ്ഥാനത്തുള്ള വിരാട് കൊഹ്ലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ന്യൂസിലന്‍ഡ് താരം കോളിന്‍ മണ്‍റോയാണ്.

അതേസമയം ബൗളര്‍മാരുടെ പട്ടികയില്‍ ഭൂവനേശ്വര്‍ കുമാര്‍ വമ്പന്‍ കുതിപ്പാണ് നടത്തിയത്. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ ഭുവി 20 സ്ഥാനങ്ങള്‍ മറികടന്നു. നിലവില്‍ 12ാം സ്ഥാനത്താണ് ഭുവി. അഞ്ചാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍. അഫ്ഗാന്റെ അത്ഭുതതാരം റാഷിദ്ഖാനാണ് ലോക ഒന്നാം നമ്പര്‍ ബൗളര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News