ഈ സ്‌നേഹം എങ്ങനെ കണ്ടില്ലെന്ന് നടിക്കും; സഹോദരന്റെ ചികിത്സയ്ക്ക് വേണ്ടി എട്ട് വയസുകാരന്റെ ത്യാഗം

എങ്ങനെയാണ് ഈ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുക. സ്വന്തം സഹോദരനു വേണ്ടി അവന്റെ ജീവനു വേണ്ടി ഭക്ഷണം പോലും ഉപേക്ഷിച്ച് പണം സ്വരൂപിക്കുകയാണ് ഈ എട്ടു വയസ്സുകാരന്‍.

കിഴക്കന്‍ ചൈനയില്‍ ജിയാങ്‌സി പ്രവിശ്യയിലെ ലീന്‍ കൗണ്ടിയില്‍ നിന്നുള്ള ലീ ഗുവായിയാങ് എന്ന കുട്ടിയാണ് അര്‍ബുദ ബാധിതനായ അഞ്ചു വയസുള്ള സഹോദരന് വേണ്ടി സ്വന്തം ജീവന്‍ പണയം വെച്ച് പണം സ്വരൂപിക്കുന്നത്. ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് ഇവരുടെ കുടുംബം.

നിരവധിത്തവണ കീമോയും മറ്റ് ചികിത്സകളും ചെയ്തു. എന്നാല്‍ ഇനിയും പണം ആവശ്യമായിട്ടുണ്ട്. ഇതിന് വേണ്ടിയാണ് സഹോദരന്‍ ഭക്ഷണം പോലും പോലും ഉപേക്ഷിച്ച് പണം സ്വരൂപിക്കുന്നത്.

തന്റെ സമ്പാദ്യം ലീ സൂക്ഷിച്ചിരിക്കുന്നത് അവന്റെ അച്ഛന്റെ ഒരു ബിസ്‌ക്കറ്റ് ടിന്നിലാണ്. എന്നാല്‍ ലീയുടെ സമ്പാദ്യം സഹോദരന്റെ ഒരു ദിവസത്തെ ചികിത്സയ്ക്ക് തികയില്ലെന്നും അവന്‍ ഈ വിവരമറിയില്ലെന്നും കുടുംബത്തിലെ മുതിര്‍ന്നവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News