ഹര്‍ത്താലിന്റെ മറവില്‍ വ്യാപക ആക്രമണം അഴിച്ചു വിട്ട് ലീഗ്; സ്ത്രീകള്‍ക്ക് നേരെയും കൈയ്യേറ്റശ്രമം

മണ്ണാര്‍ക്കാട് :മുസ്‌ളീം ലീഗ് പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ വ്യാപക ആക്രമണം. സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ക്കെതിരെയും ലീഗ് പ്രവര്‍ത്തകരുടെ വിളയാട്ടം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ലീഗ് പ്രവര്‍ത്തകര്‍ കൈയ്യറ്റത്തിന് ശ്രമിച്ചു.

ഹര്‍ത്താലിന്റെ മറവില്‍ പാലക്കാട് ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞ പ്രവര്‍ത്തകര്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറഞ്ഞു. പലവാഹനങ്ങളും മണിക്കൂറുകളോളം നേരം തടഞ്ഞുവെച്ചു.

സ്ത്രീകളും കുട്ടികളും ഉള്ള വാഹനങ്ങള്‍ പോലും ഏറെ നേരെ തടഞ്ഞു വെച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ലീഗ് മണ്ണാര്‍ക്കാട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്നലെ രാത്രിയോടെയായിരുന്നു കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭ രണ്ടാം വാര്‍ഡ് കൗണ്‍സിലറുമായ വറോടന്‍ സിറാജുദ്ദീന്റെ മകന്‍ സഫീര്‍ (23) കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News