മദ്യപിച്ച് നഗ്നനായി അസിസ്റ്റന്റ് എന്‍ജിനീയറുടെ സൂര്യസ്‌നാനം; കാരണം കേട്ട് ഞെട്ടി നാട്ടുകാര്‍

വിറ്റാമിന്‍ ഡി കിട്ടാനായി മഹാരാഷ്ട്രയിലെ സിംഹ്ഗഢ്‌ കോട്ടയ്ക്കുള്ളിലാണ് 52കാരനായ ലത്തീഫ് സെയ്ദെന്ന അസിസ്റ്റന്‍റ് എന്‍ജിനീയര്‍ സുര്യസ്നാനം നടത്തിയത്. കോട്ടയ്ക്കുള്ളിലെ ദൂരദര്‍ശന്‍ ട്രാന്‍സ്മിറ്റര്‍ സെന്‍ററിന് പുറത്തായിരുന്നു മദ്യപിച്ച നിലയില്‍ ലത്തീഫിന്‍റെ നഗ്നതാ പ്രകടനം.

കോട്ട സന്ദര്‍ശിക്കാനെത്തിയ സ്വപ്‌നില്‍ ജംബാലെ എന്ന യുവാവും സംഘവുമാണ് ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം വിവസ്ത്രനായി ലത്തീഫ് ഇരിക്കുന്നത് കണ്ടത്. വസ്ത്രം ധരിക്കാന്‍ സന്ദര്‍ശകര്‍ ആ‍വശ്യപ്പെട്ടെങ്കിലും ലത്തീഫ് തയ്യാറായില്ല.

തുടര്‍ന്ന് സംഘാംഗങ്ങള്‍ മൊബൈലില്‍ ചിത്രമടെുത്തതോടെ സ്ത്രീകളുള്‍പ്പെടെയുള്ള സംഘാംഗങ്ങളെ അസഭ്യം പറഞ്ഞുകൊണ്ട് ലത്തീഫ് ടവല്‍ ധരിക്കുകയായാരിന്നു.

ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റാമിന്‍ ഡി ലഭിക്കാനാണ് താന്‍ നഗ്നനയാി വെയിലത്ത് ഇരിക്കുന്നതെന്നും കോട്ട തന്‍റെ സ്വകാര്യ സ്വത്താണെന്നും ലത്തീഫ് അവകാശപ്പെട്ടെന്നും സ്വപ്‌നില്‍ പൊലീസിനോട് പറഞ്ഞു.

സ്വപ്നീലിന്‍റെയും സംഘാങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തതായി സബ് ഇന്‍സ്‌പെക്ടര്‍ വിശ്വംഭര്‍ ഗോല്‍ഡെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here