വിമാനത്തിനകത്ത് യാത്രക്കാരന്റെ ബാഗിലെ പവര്‍ബാങ്കിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ; വീഡിയോ

വിമാന ദുരന്തങ്ങളുടെ ഞെട്ടിക്കുന്ന കാഴ്ചകള്‍ പലപ്പോഴും നാം കണ്ടിട്ടുണ്ട്. യാത്രക്കാരുടെ അബദ്ധങ്ങളും ദുരന്തത്തിന് കാരണമാകാറുണ്ട്. അത്തരത്തില്‍ ഒരു വലിയ ദുരന്തം ഉണ്ടാകേണ്ടതായിരുന്നു ചൈനയില്‍.

എന്നാല്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. സംഭവം ഇങ്ങനെയാണ്. ചൈനയിലെ വിമാനം പറന്നുയരാന്‍ തയ്യാറെടുക്കവെയായിരുന്നു സംഭവം. യാത്രക്കാരിലൊരാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന പവ്വര്‍ ബാങ്കിന് തീപിടിക്കുകയായിരുന്നു. തീ പടര്‍ന്നു പിടിച്ചതോടെ യാത്രക്കാരും വിമാന ജീവനക്കാരും പരിഭ്രാന്തരായി.

വിമാനം പറന്നുയര്‍ന്ന ശേഷമായിരുന്നു ബാഗിന് തീപിടിച്ചതെങ്കില്‍ ഒരു പക്ഷെ വലിയ ദുരന്തമായി അത് കലാശിക്കുകമായിരുന്നു. ഓടികൂടിയവര്‍ കുപ്പിവെള്ളവും ഗ്ലാസ്സുകളിലെ ജ്യൂസുമുപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂര്‍ വൈകി.

ചൈനയിലെ സതേണ്‍ എയര്‍ലൈനിന്റെ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News