ഇനി ഗൂഗിള്‍ മാപ്പ് വേണ്ട; ഹെല്‍മെറ്റ് പറഞ്ഞുതരും എല്ലാ ഊടുവഴികളും

അപരിചിതമായ വഴികളിലൂടെയുള്ള യാത്ര ഏവര്‍ക്കും സൃഷ്ടിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. അത്തരം യാത്രകളില്‍ നമ്മള്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുമെങ്കിലും അപകട സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക്. എന്നാല്‍ അതിനു പരിഹാരമായി ഇതാ ബ്ലുടൂത്ത് ഹെല്‍മറ്റ്.

ഹെല്‍മറ്റില്‍ ഘടിപ്പിച്ച ബ്ലുടൂത്ത് സ്പീക്കറുകളാണ് വഴി പറഞ്ഞു തരുക. ബ്ലുടൂത്ത് സ്പീക്കറുകള്‍ സ്മാര്‍ട്ട്‌ഫോണുമായി ബന്ധം സ്ഥാപിച്ച് ഗൂഗിള്‍ മാപ്പില്‍ നിന്നുള്ള ശബ്ദത്തെ ഹെല്‍മറ്റിനുള്ളില്‍ കൃത്യമായി കേള്‍പ്പിക്കും. ഇതു വഴി അപകടങ്ങള്‍ കുറയ്ക്കാനാകും. ഹെല്‍മറ്റിന്റെ ആകെ ചിലവ് 1500 രൂപ മാത്രമാണ്.

കര്‍ണാടക ഗുല്‍ബര്‍ഗ ജില്ലയിലെ യോഗേഷ്, അഭിജീത്ത് എന്നീ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് കണ്ടുപിടിത്തത്തിനു പിന്നില്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News