കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേയ്ക്ക്; പിഞ്ചു കുഞ്ഞിനെ കൈകളില്‍ താങ്ങി രക്ഷിച്ച പൊലീസുകാരന് അഭിനന്ദന പ്രവാഹം; വീഡിയോ

പൊലീസുകാരന്റെ സംയോജിതമായ ഇടപെടല്‍. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീണ അഞ്ചുവയസ്സുകാരനെ രക്ഷിച്ചു. കളിച്ചുകൊണ്ടിരിക്കെ കുഞ്ഞ് അപ്പാര്‍ട്ട്്‌മെന്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്നും താഴേയ്ക്ക് വീഴുകയായിരുന്നു.

കാല്‍വഴുതി തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ട് സമീപത്തെ ബാങ്കിനു കാവല്‍ നില്‍ക്കുകയായിരുന്ന മൂന്നു പൊലീസുകാര്‍ ഓടി വന്നെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള സമയമുണ്ടായിരുന്നില്ല.

നിലത്തുണ്ടായിരുന്ന പരവതാനിയില്‍ കുട്ടിയെ താങ്ങി നിര്‍ത്തന്‍ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പൊലിസുകാരില്‍ ഒരാള്‍ കുട്ടിയെ കൈകളില്‍ താങ്ങുകയായിരുന്നു. കുട്ടിക്കു പരുക്കേറ്റില്ലെങ്കിലും അവനെ പിടിക്കുന്നതിനിടെ പൊലീസുദ്യോഗസ്ഥന് പരിക്കേറ്റു.

തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈജ്പിപ്തില്‍ നിന്നുള്ള വീഡിയോ പുറത്തു വിട്ടത് ഈഴിപ്ത് ആഭ്യന്തര മന്ത്രാലയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News