ബിജെപിക്ക് ഇതിലും വലിയ നാണക്കേട് സ്വപ്‌നങ്ങളില്‍ മാത്രം; കര്‍ഷകന് മുന്നില്‍ ഉത്തരംമുട്ടി അമിത്ഷാ; മൈക്ക് പിടിച്ചുവാങ്ങി സംഘികള്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമ്മേളനങ്ങള്‍ക്ക് സംസ്ഥാനത്തെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ ഉത്തരം മുട്ടിച്ച്  കരിമ്പ് കര്‍ഷകര്‍. ഒടുവില്‍ ചോദ്യം ചോദിച്ച കര്‍ഷക നേതാവിന്റെ മൈക്ക് ബലമായി സംഘടകര്‍ പിടിച്ചു വാങ്ങിയാണ് അമിത്ഷായെ രക്ഷിച്ചത്.

കോര്‍പറേറ്റ് കടം എഴുതി തള്ളുകയും കര്‍ഷക കടങ്ങള്‍ എഴുതി തള്ളാതിരിക്കുകയും ചെയ്യുന്ന ബിജെപി നിലപാട് ചോദ്യം ചെയ്ത കര്‍ഷക നേതാവ് സിദ്ധരാമപ്പ ആനന്ദോരാണ് ബിജെപി അധ്യക്ഷനെ നാണംകെടുത്തിയത്.

‘വ്യവസായികളല്ല നിങ്ങളെ അധികാരത്തിലെത്തിച്ചത്, കര്‍ഷകരാണ് അത് നിങ്ങള്‍ മറക്കരുതെന്നും’ സിദ്ധരാമപ്പ അമിത്ഷായെ ഓര്‍മിപ്പിച്ചു. എന്നാല്‍, മറുപടി പറഞ്ഞപ്പോള്‍ കര്‍ഷകര്‍ ഉന്നയിച്ച പ്രധാനപ്പെട്ട ചോദ്യങ്ങളെല്ലാം അമിത് ഷാ വിഴുങ്ങി. തുടര്‍ന്ന് പ്രതിഷേധിച്ച കര്‍ഷകരെ സമാധാനപ്പെടുത്താന്‍ അമിത്ഷാ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യത്തില്‍ കാണാം.

ഹംനബാദില്‍ നടത്തിയ യോഗത്തിനിടെയാണ് ബിജെപി അധ്യക്ഷനെ കര്‍ഷകര്‍ നാണംകെടുത്തി വിട്ടത്. ആയിരത്തോളം കര്‍ഷകര്‍ പരിപാടിക്കെത്തിയെങ്കിലും അഞ്ചു പേര്‍ക്ക് മാത്രമാണ് ചോദ്യം ചോദിയ്ക്കാന്‍ അനുവാദം നല്‍കിയത് നല്‍കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News