കോട്ടയം ആര്‍പ്പൂക്കരയില്‍ മയില്‍ മുട്ടകാണാനെത്തുന്നവരുടെ തിരക്കേറുന്നു; കാരണമിതാണ്

ആര്‍പ്പൂക്കര സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ മയില്‍ മുട്ടകാണാനെത്തുന്നവരുടെ തിരക്കേറുന്നു. നൂറുകണക്കിന് മുട്ടകളാണ് കൂട്ടില്‍ ചിതറികിടക്കുന്നത്. ഇവിടെയുണ്ടായിരുന്ന ആണ്‍മയില്‍ ചത്തതോടെ് അടവയ്ക്കാനാകാതെ മുട്ടകള്‍ നശിക്കുന്നത്.

ആര്‍പ്പൂക്കര സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ സംരക്ഷിക്കുന്ന മയില്‍ മുട്ടയിട്ടുതുടങ്ങിയിട്ട് നാലുമാസത്തിലധികമായി. മുട്ടയ്ക്ക് അടയിരുന്ന് വിരിയിക്കേണ്ടത് ആണ്‍മയിലാണ്. പക്ഷെ ഇവിടെയുണ്ടായിരുന്ന ആണ്‍മയില്‍ അടുത്തിടെ ചത്തു. അതോടെയാണ് ഈ മുട്ടകള്‍ കൂട്ടില്‍ ചിതറി കിടന്ന് നശിക്കുന്നത്. മറ്റൊരു ആണ്‍മയിലിനെ കൊണ്ടുവരുവാനുള്ള ശ്രമവും ഭാരവാഹികള്‍ നടത്തുന്നുണ്ട്.

ക്ഷേത്രത്തിലെത്തുന്ന ഭക്തരാണ് മയിലിന് ആഹാരം നല്‍കി സംരക്ഷിക്കുന്നത്. കൂടാതെ ക്ഷേത്രമുറ്റത്തെ പൂജാവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ മയിലിനുളള തീറ്റിയും വില്‍ക്കുന്നുണ്ട്. ക്ഷേത്രാരാധനയുടെ ഭാഗമായി ആര്‍പ്പുക്കര ക്ഷേത്രത്തില്‍ മയിലിനെ സംരക്ഷിക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷത്തിലധികമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News