മധുവിന്‍റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ. ആദിവാസി- ദലിത് ജനവിഭാഗത്തിനെതിരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയും വര്‍ണ്ണാധിപത്യത്തിനെതിരെയും നിറങ്ങളുടെ സമരവുമായാണ് എസ് എഫ് ഐ മുന്നോട്ട് വന്നത്.

ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പെരിങ്ങോം ഏരിയ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും മുഖത്ത് വിവിധ നിറങ്ങള്‍ തേച്ചാണ് പങ്കെടുത്തത്.

വര്‍ണ്ണവിവേചനത്തിന്റെ കാലത്ത് എല്ലാ നിറങ്ങളും ഒരുപോലെയാണെന്ന ആശയമാണ് എസ് എഫ് ഐ മുന്നോട്ട് വച്ചത്. പരിപാടി എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം എ.അഖില്‍ ഉദ്ഘാടനം ചെയ്തു.

സേവ്യര്‍ പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി റാംഷ സി.പി. സ്വാഗതം പറഞ്ഞു.