മുൻസിഫ്, മജിസ്ട്രേറ്റ് കോടതികളുടെ പ്രവർത്തനം താളം തെറ്റുന്നു; പകുതിയോളം കോടതികളിലും ജഡ്ജിമാരില്ല

തലസ്ഥാന ജില്ലയിലെ മുൻസിഫ്, മജിസ്ട്രേറ്റ് കോടതികളുടെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലയിലെ 25 മുൻസിഫ്, മജിസ്ട്രേറ്റ് കോടതികളിൽ 13 എണ്ണം മാത്രമാണ് നിലവില്‍ പ്രവർത്തിക്കുന്നത്. പതിനായിരക്കണക്കിന് കേസുകളാണ് വിവിധ കോടതികളിലായി കെട്ടി കിടക്കുന്നത്. കോടതികളില്‍ സിറ്റിംഗ് ഇല്ലാതത് മൂലം കക്ഷികളും അഭിഭാഷകരും വലയുന്നു.

തിരുവനന്തപുരം ജില്ലയില്‍ ആകെ 25 മുന്‍സിഫ് -മജിസ്ട്രേറ്റ് കോടതികള്‍ ആണ് ഉളളത് . ഇതില്‍ പന്ത്രണ്ട് കോടതികളില്‍ നിലവില്‍ ജഡ്ജിമാരില്ല. ഏറ്റവും കൂടുതല്‍ കോടതികള്‍ പ്രവര്‍ത്തക്കുന്ന വഞ്ചീയൂരില്‍ അഞ്ച് മുൻസിഫ് കോടതികള്‍ പ്രവര്‍ത്തിക്കുന്നു.

ഇതില്‍ രണ്ടാം അഡീഷണൽ മുൻസിഫ് കോടതിയിൽ ഒ‍ഴികെ മറ്റെവിടെയും ജഡ്ജിമാരില്ല. അതിനാല്‍ സിറ്റിംഗുകള്‍ മുടങ്ങിയിരിക്കുകയാണ് .ഇതില്‍ അഞ്ചാം മുൻസിഫ് കോടതി വാടക നിയന്ത്രണ കോടതിയാണ് ,ഇവിടെ മുന്‍സിഫ് ഇല്ലാതായിട്ട് മാസങ്ങള്‍ ക‍ഴിഞ്ഞു .

നെടുമങ്ങാടുള്ള ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതിയിലും നെയ്യാറ്റിൻകരയുള്ള രണ്ടാം അഡീഷണൽ മുൻസിഫ് കോടതികളിലും നിലവില്‍ സിറ്റിംഗ് ഇല്ല.നിലവില്‍ മുന്‍സിഫ് കോടതികള്‍ പരിഗണിക്കേണ്ട ചെക്ക് കേസുകള്‍ ഉള്‍പെടെ കെട്ടികിടക്കുകയാണ് .

പ്രധാന ക്രിമിനല്‍ വ്യവഹാരങ്ങള്‍ നടക്കുന്ന മജിസ്ട്രേറ്റ് കോടതികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വഞ്ചിയൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയടക്കം അഞ്ച് കോടതികളിൽ സിറ്റിംഗ് ഇല്ല .ഒന്നും ,രണ്ടും ,മൂന്നും,നാലും, അഞ്ചും കോടതികളില്‍ ജഡ്ജിമാരില്ല .നെയ്യാറ്റിൻക്കരയിലും , ആറ്റിങ്ങലിലുള്ള ഓരോ മജിസ്ട്രേറ്റ് കോടതികളും സിറ്റിംഗ് നടക്കുന്നില്ല .

പൊലീസ് സ്റ്റേഷനുകളെ തിരിച്ചാണ് ഓരോ മജിസ്ട്രേറ്റ് കോടതികൾക്കും അധികാര പരിധിയുളളത് .നിലവിൽ സിറ്റിംങ്ങ് ഇല്ലാത്ത കോടതികളുടെ ചുമതല മറ്റ് കോടതികൾക്ക് നൽകിയിരിക്കുകയാണ്.മറ്റ് കോടതികളുടെ ചുമതലയുള്ളതിനാൽ സിറ്റിംഗ് ഉള്ള ജഡ്ജിമാര്‍ ഭാരിച്ച ഉത്തരവാദിത്വം ആണ് നിര്‍വഹിക്കുന്നത് .

അടുത്തകാലത്ത് ചുമതലയേറ്റ ചില ജഡ്ജിമാര്‍ ചുമതലയേറ്റതിെന് ശേഷം പരിശീലനത്തിനായി പോയിരിക്കുകയാണ് ഓരോ കോടതികളിലും മുവ്വായിരത്തോളം കേസുകളെങ്കിലും കെട്ടികിടക്കുന്നതായിട്ടാണ് കക്ഷികളും അഭിഭാഷകരും പരാതി പറയുന്നത് .

ഉയര്‍ന്ന കോടതികളുടെ അടിയന്തിര ശ്രദ്ധയുണ്ടായില്ലെങ്കില്‍ കേസുകളുടെ വിചാരണ അടക്കം വൈകുകയും അത് നീതി നിഷേധത്തിന് കാരണമാകുകയും ചെയ്യും എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News