ഐഎന്‍ടിയുസിയില്‍ പോരുമുറുകുന്നു; ചന്ദ്രശേഖരന്‍ ഒറ്റുകാരനെന്ന് എ ഗ്രൂപ്പ്

ഐഎന്‍ടിയുസിയെ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഇടതുസര്‍ക്കാരിന് ഒറ്റികൊടുക്കുന്നുവെന്ന് ഐഎന്‍ടിയുസി എ ഗ്രൂപ്പ് പ്രമേയം.

കമ്മൂണിസ്റ്റ് സര്‍ക്കാരിന് വേണ്ടി ചന്ദ്രശേഖരന്‍ സമരങ്ങളെ അട്ടിമറിച്ചെന്നും കശുവണ്ടി കോര്‍പ്പറേഷനെ രക്ഷപെടുത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പണം നല്‍കിയെങ്കിലും ഫാക്ടറി തുറക്കാതെ തൊഴിലാളികളെ സര്‍ക്കാര്‍ വിരുദ്ധരാക്കിയെന്നും എ ഗ്രൂപ്പ് ആരോപിച്ചു.

കേരളത്തില്‍ ഐഗ്രൂപിന്റെ നിയന്ത്രണത്തിലുള്ള ഐഎന്‍ടിയുസിക്ക് സമാന്തര കമ്മിറ്റി ഉണ്ടാക്കാനാണ് എ ഗ്രൂപ് ആര്‍ ചന്ദ്രശേഖരനെ വെല്ലു വിളിച്ചും പരസ്യമായി ഒറ്റുകാരനെന്ന് മുദ്രകുത്തിയും പ്രത്യേകം യോഗം കൊല്ലത്ത് വിളിച്ചത്.

ഇടതു സര്‍ക്കാരിനെതിരെ യാതൊരു സമരവും പൊതുമേഖലാ സ്ഥാപനങ്ങളിലും, വിവിധ കമ്മിറ്റികളിലും ഗ്രൂപ് താല്‍പ്പര്യം മാത്രം നോക്കി തൊഴിലാളികളുമായി പുലബന്ധം പോലും ഇല്ലാത്തവരെ ഉള്‍പ്പെടുത്തിയെന്നും എ ഗ്രൂപ് ഐഎന്‍ടിയുസി വിഭാഗം ആരോപിച്ചു.

സി.ആര്‍.നജീബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഗ്രൂപ്പ് കണ്‍വന്‍ഷന്‍ കെപിസിസി വൈസ് പ്രസിഡന്റ് ഭാരതിപുരം ശശി ഉത്ഘാടനം ചെയ്തു. എ.ഷാനവാസ്ഖാന്‍, ഇ.മേരീദാസന്‍, പ്രതാപവര്‍മ്മതമ്പാന്‍, തൊടിയൂര്‍രാമചന്ദ്രന്‍, സവിന്‍സത്യന്‍, എഴുകോണ്‍നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അതേസമയം ഈ കണ്‍വന്‍ഷന് നല്ലതു വരട്ടെയെന്ന് ആര്‍.ചന്ദ്രശേഖരന്‍ പ്രതികരിച്ചു. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് മുറുകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here