അഭിനയ ജീവിതത്തിന്റെ അരനൂറ്റാണ്ട്; ശ്രീദേവിയുടെ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ; അഭ്രപാളിയിലെ അതുല്യ പ്രതിഭയ്ക്ക് ആര്‍ട്ട്കഫേയുടെ പ്രണാമം

ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്കിന് പകരം വെയ്ക്കാനില്ലാത്ത പേരാണ് ശ്രീദേവി. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യന്‍ സിനിമയുടെ ഭാവ സൗന്ദര്യമായി നിറഞ്ഞുനിന്ന ശ്രീദേവിയുടെ മരണം സിനിമാ ലോകത്തിന് നികത്താനാവാത്ത ശൂന്യതയാണ്.

അഭിനയത്തിലും സൗന്ദര്യത്തിലും പകരം വെയ്ക്കാനില്ലാത്ത ശ്രീ തന്നെയായിരുന്നു അവര്‍. 1963ല്‍ ശിവകാശിയില്‍ ജനിച്ച ശ്രീദേവിയെന്ന താരകം ഒരു നൊടിനേരം കൊണ്ട് മാഞ്ഞപ്പോള്‍ ഇന്ത്യന്‍ സിനിമാ ആരാധകരുടെ മനസു നിറയെ അവര്‍ അഭിനയിച്ചുവെച്ച ഒരുപിടി നല്ല കഥാപാത്രങ്ങളുടെ ഓര്‍മ്മകളാണ്.

അപ്രതീക്ഷിതമായി മരണമെത്തി ശ്രീദേവിയെ മടക്കി വിളിച്ചെങ്കിലും നിത്യശ്രീയായി അവര്‍ ഹൃദയങ്ങളില്‍ മായാതെ നില്‍ക്കും. അഭ്രപാളിയിലെ അതുല്യ പ്രതിഭയ്ക്ക് പ്രണാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News