ഓഖി ദുരിതാശ്വാസം; കേരളം ആവശ്യപ്പെട്ടതിന്റെ പകുതി തുക പോലും അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍

ഓഖി ദുരിതാശ്വാസത്തിന് കേരളം ആവശ്യപ്പെട്ടതിന്റെ പകുതി തുക പോലും അനുവദിക്കതെ കേന്ദ്രസര്‍ക്കാര്‍. 169 കോടി രൂപ മാത്രമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായ് അനുവദിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. 1843 കോടിയുടെ ധനസഹായവും, 300 കോടിയുടെ അടിയന്തിര സഹായവുമായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. അതേ സമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് ഭൂരിഭാഗം തുകയും വകയിരുത്തിയത്.

ഓഖി ദുരന്തം ഏറ്റവും കൂടുതല്‍ നാശം വിതച്ച കേരളത്തിനെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ദുരന്തം നടപ്പോള്‍ കേരളം അടിയന്തരമായി ആവശ്യപ്പെട്ടത് 300 കോടി എന്നാല്‍ തമിഴ്‌നാടിന് 250 കോടി അടിയന്തിര സഹായം അനുവദിച്ചപ്പോള്‍ കേരളത്തിന് അനുവദിച്ചത് ആകെ 76 കോടിയുടെ അടിയന്തര സഹായം.

ഇതിന് പുറമേ 1400 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നും കേന്ദ്രം പറഞ്ഞെങ്കിലും അതും പ്രഖ്യാപനത്തിലൊതുങ്ങി. ഇതിന് പിന്നാലെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ആവശ്യപ്പെട്ട തുകയുടെ പകുതി പോലും അനുവദിക്കാതെ കേന്ദ്രം നിലപാടെടുത്തത്. 1843 കോടി രൂപ ആവശ്യപ്പെട്ട സ്ഥാനത്ത് 169 കോടി രൂപ മാത്രമാണ് നല്‍കാന്‍ തീരുമാനിച്ചത്.

ഇന്ന് വൈകിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജാനാഥ് സിംഗ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന്റെയാണ് തീരുമാനം. തമിഴ് നാടിന് 133 കോടി ധനസഹായം നല്‍കമവാനും തീരുമാനിച്ചു. 1843 കോടിയുടെ ധനസഹായം ഉള്‍പ്പെടെ 7340 കോടിയുടെ പാക്കേജും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിന്റഎ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ കേന്ദ്രത്തിന്റേത്.

വെള്ളപ്പൊക്കം ബാധിച്ച ബിഹാറിന് 1711.66 കോടിയുടെയും, ഗുജറാത്തിന് 1055.05 കോടിയുടെയും ധനസഹായമാണ് പ്രഖ്യാപിച്ചത്. രാജസ്ഥാനും, ഉത്തര്‍ പ്രദേശിനും 420 കോടി വീതവും, മധ്യപ്രദേശിന 820 കോടിയും നല്‍കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ തുകയും വകയിരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News