ഉറുമിക്ക് ശേഷം വീണ്ടും ചരിത്ര കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ‘കാളിയന്റെ’ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവന്നു.എസ് മഹേ ഷ് സംവിധാനം ചെയ്യുന്ന കാളിയന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ആരാധകരിലെത്തിച്ചത്.

വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥപറയുന്ന ചിത്രമാണ് കാളിയന്‍.

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്.