ദീപു രവി കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍

കൊച്ചി: കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാനായി കേരള കൗമുദി എഡിറ്റര്‍ ദീപു രവിയെ തെരഞ്ഞെടുത്തു. കൊച്ചി കാക്കനാട് കേരള മീഡിയ അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പുതിയ ജനറല്‍ കൗണ്‍സിലിന്റെ പ്രഥമ യോഗമാണ് വൈസ് ചെയര്‍മാനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ ഉപസമിതികളെയും തെരഞ്ഞെടുത്തത്.

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ കൗണ്‍സിലില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പ്രതിനിധിയാണ് ദീപു രവി. 2013 മുതല്‍ കേരള കൗമുദി എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ദീപു രവി തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജില്‍ നിന്ന് ആര്‍ക്കിടെക്‌ചറില്‍ ബിരുദവും തുടര്‍ന്ന് അമേരിക്കയിലെ ജോര്‍ജിയയില്‍ നിന്ന് എം എഫ് എ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ എം വി ശ്രേയാംസ് കുമാര്‍ പേര് നിര്‍ദ്ദേശിച്ചു. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ തോമസ് പിന്തുണച്ചു. എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായി കമാല്‍ വരദൂര്‍, എസ് ബിജു, കെ ജെ തോമസ്, സന്തോഷ് ജോര്‍ജ് കുളങ്ങര, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്.

കേരള മീഡിയ അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് മെമ്പര്‍ സെക്രട്ടറിയായിരിക്കും. വിവിധ ഉപസമിതികളും രൂപീകരിച്ചു. അക്കാദമിക് കൗണ്‍സില്‍, വനിതാസംരക്ഷണം ,പ്രൊഡക്ഷന്‍, റിസര്‍ച്ച് ആന്റ് ഡോക്യുമെന്റേഷന്‍ എന്നീ ഉപസമിതികളെയും മീഡിയ മാസിക യുടെ പത്രാധിപസമിതി അംഗങ്ങളേയും ജനറല്‍ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. മീഡിയ അക്കാദമി സെക്രട്ടറി കെജി സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

യോഗത്തില്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സി നാരായണന്‍, (ജനറല്‍ സെക്രട്ടറി, കെയു ഡബ്ലിയു ജെ), കമാല്‍ വരദൂര്‍ (പ്രസിഡന്റ് , കെയൂഡബ്ലിയൂജെ ), എംകെ കുര്യാക്കോസ് ( മലയാള മനോരമ ), ജയകൃഷ്ണന്‍ നരിക്കുട്ടി ( ദേശാഭിമാനി ), ശ്രീ എസ് ബിജു (ഏഷ്യാനെറ്റ് ന്യൂസ്), പി വി കുട്ടന്‍, (കൈരളി ടിവി ) എംവി ശ്രേയാംസ്‌കുമാര്‍, ഒ ആര്‍ രാമചന്ദ്രന്‍, (മാതൃഭൂമി) കെജെ തോമസ് ( ജനറല്‍ മാനേജര്‍ ദേശാഭിമാനി ), ബേബി മാത്യു (മാനേജിങ് ഡയറക്ടര്‍ ,ജീവന്‍ ടിവി ), സന്തോഷ് ജോര്‍ജ് കുളങ്ങര (മാനേജിങ് ഡയറക്ടര്‍ ,സഫാരി ടിവി), ഒ അബ്ദു റഹ്മാന്‍ (മാധ്യമം), രാജാജി മാത്യു തോമസ്(ജനയുഗം), പിഎം മനോജ് ( ദേശാഭിമാനി ), എന്‍പി ചന്ദ്രശേഖരന്‍ (കൈരളി ടിവി), എംജി രാധാകൃഷ്ണന്‍ (ഏഷ്യാനെറ്റ് ന്യൂസ് ), സരസ്വതി നാഗരാജന്‍ (ദ ഹിന്ദു), ദീപക് ധര്‍മ്മടം(അമൃത ടിവി ), ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറുടെ പ്രതിനിധിയായി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ രാധാകൃഷ്ണപ്പിള്ള, ഐആന്റ് പിആര്‍ഡി സെക്രട്ടറിയുടെ പ്രതിനിധിയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍ എന്നിവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News