ജോലിക്കെത്തിയില്ല: അടിമാലിയില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് ക്രൂര മര്‍ദ്ദനം

ജോലിക്കെത്താതിന്റെ പേരില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് ഇടുക്കി-അടിമാലിയില്‍ ക്രൂര മര്‍ദ്ദനം. കടയുടമയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബിഹാര്‍ സ്വദേശി ചികില്‍സയിലാണ്. സംഭവത്തില്‍ കട ഉടമയെയും രണ്ട് സുഹൃത്തക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബിഹാര്‍ സ്വദേശി മുഹമ്മദ് മുഫ്താഖാണ് ജോലിക്കെത്താതിനെ തുടര്‍ന്ന് കടയുടമയുടെ മര്‍ദ്ദനത്തിരയായത്. രാജകുമാരിയില്‍ ഹോട്ടല്‍ നടത്തുന്ന തെക്കേക്കരിക്കില്‍ ലതീഷിന്റെ ജോലിക്കാരനായ മുഫ്താഖിന് ബജി ഉണ്ടാക്കലായിരുന്നു തൊഴില്‍.

ഒരു ദിവസം ഇയാള്‍ പറയാതെ അവധി എടുത്തതിനെതുടര്‍ന്ന് ബജിക്കച്ചവടം മുടങ്ങിയതാണ് ലതീഷിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ലതീഷ് സുഹൃത്തുക്കളുമായി മുഫ്താഖ് താമസിക്കുന്നിടത്തെത്തി മര്‍ദ്ദിക്കുകയായിരുന്നു. മുഫ്താഖിന്റെ സുഹൃത്തായ ബിഹാര്‍ സ്വദേശിക്കും മര്‍ദ്ദനമേറ്റു. സംഭവമറിഞ്ഞെത്തിയ പൊലീസ് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് , ലതീഷിനെയും സുഹൃത്തുക്കളായ ബെന്നി സ്‌കറിയ, സജേഷ് എന്നിവരെയും അറസ്റ്റ് ചെയ്തു. രാജാക്കാട് എസ്ഐ പിഡി അനൂപ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News