മേഘാലയ,നാഗാലാന്റ് ഇലക്ഷന്‍: വോട്ടെടുപ്പ് പുരോഗമിക്കുന്നു

മേഘാലയ,നാഗാലാന്റ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്ക് വോട്ടിങ്ങ് ആരംഭിച്ചു. പത്ത് വര്‍ഷമായി ഭരണത്തിലുള്ള മേഘാലയില്‍ ഇത്തവണയും ഭരണം നിലനിറുത്താനാകുമെന്ന് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

നാഗാലാന്റില്‍ പുതിയ സഖ്യവുമായാണ് ബിജെപി മത്സരം.ഗോത്ര വിഭാഗങ്ങള്‍ക്കും ക്രിസ്ത്യന്‍ സഭകള്‍ക്കും സ്വാധീനമുള്ള രണ്ട് സംസ്ഥാനങ്ങളിലേയും 59 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ്.

വോട്ടെണ്ണല്‍ മാര്‍ച്ച് 3നാണ്. നേരത്തെ ഇലക്ഷന്‍ പൂര്‍ത്തിയാക്കിയ ത്രിപുരയിലും മൂന്നിനാവും വോട്ടെണ്ണല്‍ നടക്കുക. മേഘാലയയില്‍ കോണ്‍ഗ്രസ് സര്‍ക്കാരും നാഗാലാന്‍ഡില്‍ പ്രാദേശിക പാര്‍ട്ടിയായ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടുമാണ് ഭരണത്തില്‍. പ്രാദേശിക പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള സംസ്ഥാനങ്ങളില്‍ ഏതു വിധേനെയും അധികാരം പിടിച്ചെടുക്കാനുള്ള ബിജെപിശ്രമമാണ് നടക്കുന്നത്.

കോണ്‍ഗ്രസിനും ബിജെപിക്കും പുറമെ പ്രാദേശിക കക്ഷികളും ഏറെ പ്രധാന്യമുള്ള സംസ്ഥാനങഘ്ങളാണ് രണ്ടും . മേഘാലയയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ശക്തമായ വെല്ലുവിളിയുമായി പ്രാദേശിക പാര്‍ട്ടിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയുണ്ട്.

യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി), ഹില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി), ഗാരോ നാഷനല്‍ കൗണ്‍സില്‍ (ജി എന്‍സി )എന്നിവര്‍ അപൂര്‍വമായ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുകെട്ടും തിരഞ്ഞെടുപ്പിന് മുമ്പായി രൂപീകരിച്ചിരുന്നു.നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുമായി ചേര്‍ന്നാണു ബിജെപി നാഗാലാന്റില്‍ മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News