മുകുന്ദന്റെ `ഒരു ഒാട്ടോറിക്ഷക്കാരന്‍റെ ഭാര്യ’ സിനിമയാകുന്നു

മലയാളത്തിന്റെ കഥാകാരന്‍ എം മുകുന്ദന്റെ ചെറുകഥയായ ഒരു ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സിനിമയാകുന്നു.ഹരികുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നതും മുകുന്ദന്‍ തന്നെയാണ്.

മാഹി മീത്തലപ്പുരയിലെ സജീവന്‍ എന്ന അലസനായ ഓട്ടോറിക്ഷക്കാരന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നതും അവള്‍ ഓട്ടോ ഡ്രൈവറായി മാറുന്നതുമാണ് ചിത്രത്തിന്റെ കഥ.മാഹി, തലശ്ശേരി, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.ചിത്രത്തിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News