കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു;ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം രാഷ്ട്രീയ സമരത്തിന്റെ ഭാഗം: കോടിയേരി

കോഴിക്കോട്: ശുഹൈബ് വധക്കേസില്‍ സി ബി ഐ അന്വേഷണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം രാഷ്ട്രീയ സമരത്തിന്റെ ഭാഗമെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി ബി ഐയെ ഉപയോഗിച്ച് സി പി ഐ (എം) നെ തകര്‍ക്കാനുളള ബിജെപി ശ്രമത്തിന് കോണ്‍ഗ്രസ്, കൂട്ടുനില്‍ക്കുകയാണെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം കോഴിക്കോടെത്തിയ കോടിയേരിക്ക് സി പി ഐ (എം) ജില്ലാ കമ്മിറ്റി ഓഫീസില്‍ സ്വീകരണം നല്‍കി.

തൃശൂര്‍ സംസ്ഥാന സമ്മേളന ശേഷം പാര്‍ട്ടി പരിപാടിക്കായി കോഴിക്കോടെത്തിയ കോടിയേരിയെ ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തില്‍് ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരന്‍ മന്ദിരത്തില്‍ സ്വീകരിച്ചു. ശുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് ഏതന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറെന്ന് മന്ത്രി എ ക ബാലന്‍ പറഞ്ഞത്. യഥാര്‍ത്ഥ പ്രതികളെ പിടികൂടുകയും സാക്ഷികള്‍ അവരെ തിരിച്ചറിയുകയും ചെയ്ത സാഹചര്യത്തില്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ല. സിബിഐയെ ഉപയോഗിച്ച് സിപിഐ (എം) നെ തകര്‍ക്കാനുളള ബിജെപി ശ്രമത്തിന് എ കെ ആന്റണി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനില്‍ക്കുകയാണെന്നും കോടിയേരി പറഞ്ഞു.

കേസില്‍ കൂടുതല്‍ തെളിവുണ്ടെങ്കില്‍ ശുഹൈബിന്റെ കുടുംബത്തിന് അന്വേഷണ സംഘം മുമ്പാകെ ഹാജരാക്കാമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗമായ പി എ മുഹമ്മദ് റിയാസ് അടക്കമുളള നേതാക്കളും കോടിയേരിയെ സ്വീകരിക്കാനെത്തി. കുന്ദമംഗലം ചേരിഞ്ചാല്‍, മഞ്ഞൊടി ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനവും കോടിയേരി നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News