ശ്രീദേവിയുടെ മരണത്തില്‍ വഴിത്തിരിവ്; തലയില്‍ ആഴത്തില്‍ മുറിവ്; പോസ്റ്റുമോര്‍ട്ടം നടത്തും; മുറിവ് എങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കും; ദുരൂഹത വര്‍ധിക്കുന്നു

നടി ശ്രീദേവിയുടെ മരണത്തില്‍ വന്‍ വഴിത്തിരിവ് .ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി കണ്ടെത്തല്‍. ഈ മുറിവ് എങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കും. ഇതിനായി വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യും .

മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ശ്രീദേവിയോട് അടുത്ത വ്യത്തങ്ങള്‍. തലയില്‍ ആഴത്തില്‍ മുറിവുണ്ടായതെങ്ങനെയെന്ന് അന്വേഷിക്കും.

മരണം കൊലപാതകമാണെന്ന സംശയം പല പ്രമുഖരും പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്നലെ പുറത്ത് വന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍ ശ്രീദേവി മദ്യപിക്കാറില്ലെന്നാണ് ഇവരോടടുത്ത വ്യത്തങ്ങള്‍ അറിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News