ശ്രീദേവിയുടേത് കൊലപാതകമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; വീര്യമുള്ള മദ്യം ക‍ഴിക്കാത്ത ശ്രീദേവിയുടെ രക്തത്തില്‍ എങ്ങനെ മദ്യത്തിന്റെ അംശം കണ്ടെത്തി; സിസിടിവിക്ക് എന്തുപറ്റിയെന്നും ചോദ്യം

കഴിഞ്ഞ ദിവസം ദുബായിയില്‍ വെച്ച് അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത ഏറുന്നു. ശ്രീദേവിയുടേത് മരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി.

ശ്രീദേവിക്ക് മദ്യപിക്കുന്ന ശീലമില്ലെന്നും അങ്ങനെയുള്ള ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം എങ്ങനെ കണ്ടെത്തിയെന്നുമാണ് സ്വാമിയുടെ ചോദ്യം. ഇത് ദുരൂഹമാണെന്നാണ് സ്വാമി പറയുന്നത്. കൊലപാതകമാണെന്ന് സ്വാഭാവികമായി സംശയം ജനിക്കാവുന്ന കാര്യമാണിതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അതേസമയം ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഗള്‍ഫ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തലയില്‍ ആഴത്തില്‍ മുറിവുണ്ടായതെങ്ങനെയെന്ന് അന്വേഷിക്കും. മരണം കൊലപാതകമാണെന്ന സംശയം പല പ്രമുഖരും പ്രകടിപ്പിച്ചിട്ടുണ്ട്.

ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍ ശ്രീദേവി മദ്യപിക്കാറില്ലെന്നാണ് ഇവനരോടടുത്ത വ്യത്തങ്ങള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News