ശ്രീദേവി താമസിച്ച ഹോട്ടലിലെ സിസിടിവി ക്യാമറകള്‍ക്ക് എന്തുസംഭവിച്ചു; ദാവൂദ് ഇബ്രാഹിമിന്‍റെ ബന്ധം അന്വേഷിക്കണം

കഴിഞ്ഞ ദിവസം ദുബായിയില്‍ വെച്ച് അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത ഏറുന്നു. ശ്രീദേവിയുടേത് മരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി.

ശ്രീദേവി വീര്യമുള്ള മദ്യം ക‍ഴിക്കുന്ന ശീലമുള്ള ആളല്ലെന്ന് സ്വാമി പറയുന്നു. അങ്ങനെയുള്ള ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം എങ്ങനെ കണ്ടെത്തി. ഇത് ദുരൂഹമാണെന്നാണ് സ്വാമി പറയുന്നത്. കൊലപാതകമാണെന്ന് സ്വാഭാവികമായി സംശയം ജനിക്കാവുന്ന കാര്യമാണിതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

മാത്രമല്ല ശ്രീദേവി താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ക്ക് എന്തുസംഭവിച്ചെന്നും സ്വാമി ചോദിക്കുന്നു. സിസിടിവി ക്യാമറകള്‍ വര്‍ക്ക് ചെയ്യുന്നില്ലായിരുന്നെങ്കില്‍ അതിന്‍റെ കാരണം എന്താണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമുഖ ദേശീയ വാര്‍ത്താ എജന്‍സിയായ എഎന്‍ഐയോടായിരുന്നു സ്വാമിയുടെ പ്രതികരണം. കുപ്രസിദ്ധ ക്രിമിനലായ ദാവൂദ് ഇബ്രാഹിമിന് സംഭവങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഗള്‍ഫ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തലയില്‍ ആഴത്തില്‍ മുറിവുണ്ടായതെങ്ങനെയെന്ന് അന്വേഷിക്കും. മരണം കൊലപാതകമാണെന്ന സംശയം പല പ്രമുഖരും പ്രകടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News