ജീവനുള്ള നായയെ മുതലയ്ക്ക് ഭക്ഷണമാക്കി യുവാവിന്റെ ക്രൂരത; വീഡിയോ വൈറല്‍

മിണ്ടാപ്രാണികളോടും കണ്ണില്ലാത്ത കൊടും ക്രൂരത തുടരുകയാണ് മനുഷ്യര്‍. മുതലകള്‍ക്ക് തീറ്റയായി ജീവനുള്ള നായക്കുട്ടിയെ ഇട്ടുകൊടുക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഓസ്‌ട്രേലിയയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്. ഇത് ചെയ്തത് ആരാണെന്ന് വ്യക്തമല്ലെങ്കിലും ഷോര്‍ട്ട്‌സും വെള്ള ടീ ഷര്‍ട്ടും ധരിച്ചയാളെ വീഡിയോയില്‍ വ്യക്തമായി കാണാം.

നായക്കുട്ടി കരഞ്ഞിട്ടും അയാള്‍ അതിനെ വലിച്ചെറിയുകയാണ്. ഏറെ പണിപ്പെട്ട് നീന്തി കരയ്ക്കടുക്കാന്‍ നായ ശ്രമിച്ചെങ്കിലും മുതലയുടെ വായില്‍ അകപ്പെടുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News